മുംബൈ: ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് മുംബൈ നഗരത്തിൽ കനത്ത ജാഗ്രത. ട്രാഫിക് പോലീസിന്റെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് ഭീഷണി സന്ദേശം എത്തിയത്. നഗരത്തിലെ വിവിധയിടങ്ങളിൽ ചാവേർ ബോംബുകളുണ്ടെന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം.
400 കിലോഗ്രാം ആർഡിഎക്സ് വഹിക്കുന്ന 34 “മനുഷ്യ ബോംബുകൾ” 34 വാഹനങ്ങളിലായി സ്ഥാപിച്ചിട്ടുണ്ടെന്ന് സന്ദേശത്തിൽ പറയുന്നു.’ലഷ്കർ-ഇ-ജിഹാദി’ എന്ന സംഘടനയുടെ പേരിലാണ് ഭീഷണി എത്തിയത്. 14 പാക് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും പറയുന്നു.
എല്ലാം വശങ്ങളും പരിശോധിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഭീഷണിയെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുംബൈ പൊലീസ് അറിയിച്ചു.















