വയനാട് : പുൽപ്പള്ളിയിൽ വീട്ടിൽ നിന്ന് മദ്യവും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്ത സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിട്ടയാൾ നിരപരാധിയെന്നാണ് കണ്ടെത്തൽ. മദ്യം വാങ്ങിയ പ്രസാദ് എന്ന വ്യക്തിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പുൽപ്പള്ളി പൊലീസ് തങ്കച്ചന്റെ വീട്ടിൽ പരിശോധന നടത്തിയത്. കാർ പോർച്ചിൽ നിന്നും 20 പാക്കറ്റ് കർണാടക മദ്യവും 15 തോട്ടയും കണ്ടെത്തിയിരുന്നു. തുടർന്നാണ് പൊലീസ് തങ്കച്ചനെ അറസ്റ്റ് ചെയ്തു. കേസിൽ കഴിഞ്ഞ 17 ദിവസമായി ജയിലിൽ കഴിയുകയാണ് തങ്കച്ചൻ.
കള്ളക്കേസാണെന്ന് തങ്കച്ചനും കുടുംബവും ആവർത്തിച്ച് പറഞ്ഞിട്ടും കേസുമായി മുന്നോട്ടുപോവുകയായിരുന്നു പൊലീസ്. സംഭവത്തിന് പിന്നിൽ രാഷ്‌ട്രീയ വൈരാഗ്യമാണെന്ന് പൊലീസ് വ്യക്തമാക്കി. തങ്കച്ചന്റെ നിരപരാധിത്വം തെളിഞ്ഞ സാഹചര്യത്തിൽ വിട്ടയ്‌ക്കാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചു.















