ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം പിറന്നാളിനോടനുബന്ധിച്ച് നമോ യുവ റൺ പരിപാടി സംഘടിപ്പിച്ച് ബിജെപി. സെപ്റ്റംബർ 21-നാണ് പ്രധാനമന്ത്രിയുടെ പിറന്നാൾ. യുവമോർച്ചയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പെയിനിന് കഴിഞ്ഞ ദിവസത്തോടെ തുടക്കമായി. കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയും, ബിജെപി എംപിയും ബിജെവൈഎം അദ്ധ്യക്ഷനുമായ തേജസ്വി സൂര്യയും ചേർന്നാണ് ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്തത്.
മയക്കുമരുന്നിനെതിരെയാണ് ക്യാമ്പെയിൻ സംഘടിപ്പിക്കുക. സേവ, ഫിറ്റ്‌നസ്, നാഷാ മുക്ത് ഭാരത് എന്നിവയുടെ രജിസ്ട്രേഷൻ പോർട്ടൽ, ലോഗോ, മാസ്‌കോട്ട്, ടീ-ഷർട്ട് എന്നിവയും ലോഞ്ചിൽ ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയുടെ ജന്മദിനത്തിന്റെ ഭാഗമായി രാജ്യത്തെ 100 നഗരങ്ങളിലായി നമോ യുവ റൺ സംഘടിപ്പിക്കും. ഓരോ സ്ഥലത്തും 15,000 ത്തോളം യുവാക്കളാണ് പങ്കെടുക്കുക.
പരിപാടിയുടെ ഭാഗമായി 75 നഗരങ്ങളിൽ യുവപ്രവാസികളുടെ നേതൃത്വത്തിൽ ചടങ്ങുകൾ നടക്കുമെന്ന് മൻസുഖ് മാണ്ഡവ്യ പറഞ്ഞു.















