നിവിൻ പോളിയുടെ മാസ് വേഷം, വരുന്നു "ബേബി ഗേൾ "; ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

നിവിൻ പോളിയുടെ മാസ് വേഷം, വരുന്നു “ബേബി ഗേൾ “; ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2025, 11:38 am IST
FacebookTwitterWhatsAppTelegram

ഗംഭീര ത്രില്ലർ ചിത്രമായി ബേബി ഗേളിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് നിവിൻ പോളി പ്രധാന വേഷത്തിൽ എത്തുന്ന അരുൺ വർമ്മ ചിത്രം ഉടൻതന്നെ തിയേറ്ററുകളിൽ എത്തും. ത്രില്ലർ ചിത്രം നൽകുന്ന ആകാംഷക്കൊപ്പം ബോബി സഞ്ജയ്യുടെ തിരക്കഥയിൽ മികവുറ്റ താരങ്ങളുടെ ഗംഭീര പ്രകടനവും പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. നിവിൻ പോളിക്കൊപ്പം സംഗീത് പ്രതാപും, ലിജോ മോളും പ്രധാന വേഷങ്ങളിൽ എത്തുന്നു.

“ബേബി ഗേൾ” എന്ന പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ബേബി ഗേളിന്റെ കഥയാണ് ചിത്രം പറയുന്നത്. ഏത് രീതിയിലായിരിക്കും ബേബി ഗേളിനെ ഈ കഥയിൽ ഉൾപ്പെടുത്തുന്നത്, അന്വേഷണം ഏതൊക്കെ രീതിയിൽ വ്യത്യസ്തമായി അവതരിപ്പിക്കുന്നു എന്നതൊക്കെ ആകാംക്ഷ ഉണർത്തുന്ന രീതിയിലാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. ഒരു മിനി ട്രെയിലർ എന്ന് തന്നെ വേണമെങ്കിൽ ഈ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്ററിനെ വിശേഷിപ്പിക്കാം.

 

മാജിക് ഫ്രെയിംസുമായുള്ള നിവിൻ പോളിയുടെ രണ്ടാമത്തെ ചിത്രമാണ് “ബേബി ഗേൾ”. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ സൂപ്പർ ഹിറ്റായ “ട്രാഫിക് ” ന്റെ തിരക്കഥാകൃത്തുക്കൾക്കൊപ്പം വീണ്ടും ഒരു ചിത്രം, ലിസ്റ്റിന്റെ തന്നെ സുരേഷ് ഗോപി നായകനായ സൂപ്പർ ഹിറ്റ്‌ ചിത്രം “ഗരുഡൻ “ന്റെ സംവിധായകൻ അരുൺ വർമ്മക്കൊപ്പം വീണ്ടും ഒരു ചിത്രം എന്നീ പ്രത്യേകതകൾ കൂടി ബേബി ഗേളിനുണ്ട്. മാജിക് ഫ്രെയിംസിന് വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ട്രാഫിക്ക്, ഹൗ ഓൾഡ് ആർ യു എന്നിവയാണ് മുൻ ചിത്രങ്ങൾ.

ചിത്രത്തിൽ മലയാളത്തിലെ മുൻനിര താരങ്ങൾ അണിനിരക്കുന്നു. അഭിമന്യു തിലകൻ, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാൽ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം ഫയസ് സിദ്ദിഖ്. എഡിറ്റിംഗ് – ഷൈജിത്ത് കുമാരൻ, സംഗീതം – ക്രിസ്റ്റി ജോബി.
കോ-പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ. പി. തോമസ്, സന്തോഷ് പന്തളം. ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ. കലാസംവിധാനം – അനീസ് നാടോടി, കോസ്റ്റ്യും മെൽവി. ജെ, മേക്കപ്പ് -റഷീദ് അഹമ്മദ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സുകു ദാമോദർ അഡ്മിനിസ്‌ട്രേഷൻ ആൻ്റ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രസാദ് നമ്പ്യാങ്കാവ്, ജയശീലൻ സദാനന്ദൻ
പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പി ആർ ഓ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് പ്രേംലാൽ പട്ടാഴി. ഡിസൈൻസ് ഷുഗർ കാൻഡി, മാർക്കറ്റിംഗ് ആഷിഫ് അലി. സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. അഡ്വർടൈസിംഗ് – ബ്രിങ്ഫോർത്ത്. തിരുവനന്തപുരവും കൊച്ചിയുമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനുകൾ.

Tags: moviebaby girlNIVIN POULY
ShareTweetSendShare

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies