ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട് സമർപ്പിച്ച തെളിവുകളും മൊഴികളും കൃത്രിമമെന്ന് ലോറിയുടമ മനാഫ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ധർമ്മസ്ഥല ആക്ഷൻ കമ്മിറ്റി അംഗമായ മനാഫിനെ മൂന്ന് ദിവസമായി കർണ്ണാടകയിൽ എസ്എടി ചോദ്യം ചെയ്യുകയാണ്.
ശുചീകരണ തൊഴിലാളിയല്ല മറ്റ് രണ്ടുപേരാണ് തലയോട്ടി എടുത്തു നൽകിയത്. പൊതുജനങ്ങൾക്കിടയിൽ വിശ്വാസ്യത ഉണ്ടാക്കാൻ വ്യാജ തെളിവുകൾ സൃഷ്ടിക്കുകയായിരുന്നു. സുജാത ഭട്ടിനെ വിശ്വസിച്ചത് അബദ്ധമായി. അവർ പറഞ്ഞതൊക്കെ കള്ളം ആയിരുന്നു എന്നും പ്രത്യേക അന്വേഷണസംഘത്തോട് മനാഫ് പറഞ്ഞതായാണ് വിവരം.
ധർമ്മസ്ഥലയിൽ വൻ ദുരൂഹതയുടെയുണ്ടെന്നും മലയാളി പെൺകുട്ടികൾ അടക്കം 400 ഓളം പേരെ ബലാത്സംഗം ചെയ്തു കൊന്നു കുഴിച്ചുമൂടി എന്നും ആയിരുന്നു മനാഫ് ഇത്രയും കാലം അവകാശപ്പെട്ടിരുന്നത്. ക്ഷേത്രനഗരിക്കെതിരെ നടന്ന ഗൂഢാലോചനയിൽ അന്വേഷണം ദേശീയ ഏജൻസികൾ ഏറ്റെടുക്കുമെന്ന സൂചനകൾ പുറത്ത് വന്നതോടെയാണ് മനാഫ് യൂടേൺ അടിച്ചത്. താൻ കബളിപ്പിക്കപ്പെട്ടു എന്ന് തരത്തിൽ തലയൂരാനാണ് മനാഫിന്റെ ശ്രമം. എന്നാൽ അതത്ര എളുപ്പമാകില്ല. മതസ്പർദ്ദ വളർത്താൻ ശ്രമിച്ചെന്ന കാണിച്ച് ഉഡുപ്പി പൊലീസും മനാഫിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് മനാഫിനെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം മനാഫ് തന്റെ യൂട്യൂബ് ചാനലിൽ ധർമ്മസ്ഥലയിൽ നിന്നും താൻ മടങ്ങുകയാണെന്നും താനുള്ളത് കൊണ്ട് എസ്എടിക്ക് ഒരുപാട് സത്യം അറിയാൻ പറ്റി എന്ന തരത്തിലായിരുന്നു മനാഫിന്റെ പറഞ്ഞത്. എന്നാൽ താൻ അത്ര സേഫല്ല എന്ന് മനാഫിന്റെ മുഖം ഭാവം വെളിപ്പെടുത്തുന്നുണ്ട്. കാരണം വിഷയം വെറും എസ്എടി അന്വേഷണം കൊണ്ട് അവസാനിക്കില്ലെന്ന് മനാഫിനും അറിയാം.
ശുചീകരണ തൊഴിലാളിയുടെ വ്യാജ വെളിപ്പെടുത്തൽ രാജ്യത്തെ തന്നെ പിടിച്ചു കുലുക്കിയിരുന്നു. ധർമ്മാധികാരി വിരേന്ദ്ര ഹെഗ്ഡെയെ പ്രതിസ്ഥാനത്ത് നിർത്തിയാണ് അദ്ദേഹം ഭൂരിപക്ഷം മാദ്ധ്യമങ്ങളും വാർത്ത പടച്ചുവിട്ടത്. ബിബിസി, അൽജസീറ അടക്കമുള്ള മാദ്ധ്യമങ്ങളിലും ഇത് വലിയ വാർത്തയായി. വലിയ ഫണ്ട് നൽകിയാണ് മാദ്ധ്യമങ്ങളെ അവിടെ എത്തിച്ചതെന്നാണ് റിപ്പോർട്ട്.
ശുചീകരണ തൊഴിലാളി കോടതിയിൽ നൽകിയ 164 മൊഴിയുടെ അടിസ്ഥാനത്തിലാണ് നിലവിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ഇതിന് പിന്നിലുള്ള രാജ്യവിരുദ്ധ- ഹിന്ദു വിരുദ്ധ ശക്തികളെ പുറത്തു കൊണ്ടുവരാൻ കൂടുതൽ വിശദമായ അന്വേഷണം വേണ്ടിവരും. എസ്എടി റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ കൂടുതൽ ഏജൻസികൾ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അന്വേഷണം ഏറ്റെടുക്കുമെന്നാണ് വിവരം.















