കാസർകോട്: പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പിതാവും മാതൃസഹോദരനും നാട്ടുകാരനുമെതിരെ കേസ്. കാസർകോട് അമ്പലത്തറയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് നാട്ടുകാരനായ പാറപ്പള്ളി സ്വദേശി വിജയനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സ്കൂളിലെ കൗൺസിലിംഗിലാണ് പെൺകുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.
പെൺകുട്ടിയെ പിതാവ് പീഡിപ്പിച്ചതിന് പൊലീസ് നേരത്തെ ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. 2018-19 കാലത്താണ് പിതാവ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. തുടർന്ന് കഴിഞ്ഞ വർഷം മാതൃസഹോദരൻ പീഡിപ്പിച്ചു. രണ്ടാഴ്ച മുമ്പ് നാട്ടുകാരായ യുവാവും പീഡിപ്പിച്ചെന്ന് പെൺകുട്ടി മൊഴിനൽകിയിട്ടുണ്ട്.















