75-ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ അറിയിച്ച് മലയാളത്തിന്റെ താരരാജക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും. ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരും ആശംസകൾ അറിയിച്ചത്.
പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും കാഴ്ചപ്പാടും താൻ ഉൾപ്പെടെയുള്ള സമൂഹത്തെ പ്രചോദിപ്പിക്കുന്നുവെന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. രാജ്യത്തെ മുന്നോട്ടുനയിക്കാൻ വരും വർഷങ്ങളിലും പ്രധാനമന്ത്രിക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. അദ്ദേഹത്തിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. നിരവധി താരങ്ങളും പ്രധാനമന്ത്രിക്ക് ആശംസകൾ അറിയിച്ചു.















