ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചതിൽ തനിക്ക് പങ്കുണ്ടെന്ന അവകാശവാദം ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ന്യൂയോർക്കിലെ ക്വണ്ടിക്കോയിൽ നടന്ന പരിപാടിയിലാണ് ട്രംപിന്റെ അവകാശവാദം. ട്രംപിന്റെ ആവർത്തിച്ചുള്ള അന്യായമായ വാദങ്ങൾ ഇന്ത്യ തള്ളിയെങ്കിലും വീണ്ടും അതേ പരാമർശങ്ങളുമാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയാണ് യുഎസ് പ്രസിഡന്റ്.
“ഒമ്പത് മാസത്തെ ഭരണത്തിനിടെ പല രാജ്യങ്ങൾ തമ്മിലുള്ള നിരവധി യുദ്ധങ്ങൾ ഞാൻ ഒത്തുതീർപ്പാക്കി. അതിൽ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള യുദ്ധമായിരുന്നു ഏറ്റവും വലുത്. രണ്ട് രാജ്യങ്ങളും ആണവശക്തികളായിരുന്നു. അതും ഞാൻ തീർപ്പാക്കി”.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചർച്ചകൾ നടക്കുകയായിരുന്നു. ഞാൻ രണ്ട് രാജ്യങ്ങളുമായും സംസാരിച്ചു. വ്യാപാരം നടത്തില്ലെന്ന് പറഞ്ഞതോടെയാണ് ഇരുരാജ്യങ്ങളും സംഘർഷത്തിൽ നിന്ന് പിന്മാറിയതെന്നാണ് ട്രംപിന്റെ വാദം.
“ഗാസ സംഘർഷം അവസാനിപ്പിക്കുന്നതിന് സമാധാന കരാർ പ്രഖ്യാപിച്ചു. എല്ലാ അറബ് രാജ്യങ്ങളും അത് സമ്മതിച്ചിട്ടുണ്ട്. ഹമാസ് കൂടി അംഗീകരിക്കേണ്ടതുണ്ട്. നമുക്ക് നോക്കാം. ഹമാസ് സമ്മതിക്കുന്നില്ലെങ്കിൽ അവർക്ക് അത് വളരെയധികം കഠിനമായിരിക്കും”.
കഴിഞ്ഞയാഴ്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാക് സൈനിക മേധാവി അസിം മുനീറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.















