'സർ താങ്കളുടെ RSS ഞങ്ങളെ മുഴുവൻ പാകിസ്താനിലേക്ക് പറഞ്ഞു വിടുമോ? ആ ചോദ്യം കേട്ടതും എന്റെ മുഖത്ത് നോക്കി അദ്ദേഹം പൊട്ടി ചിരിച്ചു'; രശ്മി ആയ്ഷയുടെ കുറിപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സർ താങ്കളുടെ RSS ഞങ്ങളെ മുഴുവൻ പാകിസ്താനിലേക്ക് പറഞ്ഞു വിടുമോ? ആ ചോദ്യം കേട്ടതും എന്റെ മുഖത്ത് നോക്കി അദ്ദേഹം പൊട്ടി ചിരിച്ചു’; രശ്മി ആയ്ഷയുടെ കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2025, 05:26 pm IST
FacebookTwitterWhatsAppTelegram

ആർഎസ്എസ് ശതാബ്ദി വേളയിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി മുസ്ലീം യുവതിയുടെ കുറിപ്പ്. തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ജീവനക്കാരിയായ രശ്മി ആയ്ഷയുടേതാണ് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ആർഎസ്എസിന് 100 വയസ്സ് തികയുമ്പോൾ ജന്മം കൊണ്ട് ഇസ്ലാം ആയ ഞാൻ മനസ്സിലാക്കിയ ആ‍ർഎസ്എസ് എന്ന പ്രസ്ഥാനം എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

രശ്മി ആയ്ഷയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം

ആർഎസ്എസിന് 100 വയസ്സ് തികയുമ്പോൾ ജന്മം കൊണ്ട് ഇസ്ലാം ആയ ഞാൻ മനസ്സിലാക്കിയമനസ്സിലാക്കിയ RSS എന്ന പ്രസ്ഥാനം: വളരെ ഭീതിയോടെ, മുസ്ലിം സമുദായത്തെ മുഴുവൻ ഇല്ലായ്മ ചെയ്യാനും നാടുകടത്താനും വേണ്ടി ഉണ്ടായ സംഘടന എന്ന ഭയപ്പാടോടെ, വെറുപ്പോടെ ഒരു 10 വർഷം മുൻപ് വരെ സംഘത്തെകുറിച്ച് കേട്ടറിവ് മാത്രം ഉള്ള സമയത്തു ഒരിക്കൽ ഒരു RSS കാരൻ എന്റെ ഹോസ്പിറ്റലിൽ അദേഹത്തിന്റെ സുഹൃത്തിന്റെ ഒരു ചികിത്സാക്കായി എത്തുന്നു.

പേര് C. ബാബു. എന്നെ വന്നു പരിചയപ്പെടുമ്പോൾ വളരെ താഴ്മയോടെ ഞാൻ RSS ഇന്റ സംസ്ഥാന ചുമതല ഉള്ള ആൾകൂടി ആണ് എന്ന് കൂട്ടി ചേർത്തു. അതോടെ ആ പ്രസ്ഥാനത്തിനോടുള്ള ഭയം അദ്ദേഹത്തിനോടും തോന്നി. പക്ഷേ സൗമ്യനായി സംസാരിക്കുന്ന മനുഷ്യൻ. ഒരു സാധാ മുണ്ടും ഷർട്ടും തോളിൽ ഒരു തുണി സഞ്ചിയും. പക്ഷേ സംസ്ഥാന ചുമതല എന്നും പറയുന്നു. ഞാൻ ഇങ്ങനത്തെ രാഷ്‌ട്രീയകാരനെ കണ്ടിട്ടില്ല.
എനിക്ക് സംശയമായി ഞാൻ അറിഞ്ഞ RSS കാര് ഇങ്ങനെ അല്ലല്ലോ. അദ്ദേഹത്തോട് സർ താങ്കളുടെ RSS ഞങ്ങളെ മുഴുവൻ പാകിസ്താനിലേക്ക് പറഞ്ഞു വിടുമോ?

ആചോദ്യം കേട്ടതും എന്റെ മുഖത്ത് നോക്കി അദ്ദേഹം പൊട്ടി ചിരിച്ചു എന്നിട്ട് എന്നേക്കാൾ ഒരുപാട് പ്രായം ഉള്ള അദ്ദേഹം എന്റെ മുഖത്ത് നോക്കി ‘ ചേച്ചീ ‘ താങ്കളെ ആരോ വല്ലാതെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഞങ്ങൾക്ക് നിങ്ങളൊക്കെ സഹോദരങ്ങളാണ്. എന്നെ വീണ്ടും അത്ഭുതപെടുത്തിയത് ഇത്രയും പ്രായം കുറഞ്ഞ എന്നെ അദ്ദേഹം ‘ചേച്ചി’ എന്ന് വിളിച്ചതാണ്.
ഞാൻ അദ്ദേഹത്തോട് പേര് വിളിക്കാൻ പറഞ്ഞതും അദ്ദേഹം തിരികെ പറഞ്ഞു ഞങ്ങളുടെ പ്രസ്ഥാനം സ്ത്രീകളെ ബഹുമാനത്തോടെ കാണാൻ ആണ് പഠിപ്പിച്ചത് അത് എത്ര പ്രായം കുറഞ്ഞവരെയും ചേച്ചി എന്നാണ് ഞങ്ങൾ സംബോധന ചെയ്യാറ് എന്ന് പറഞ്ഞപ്പോൾ എനിക്കും ആകാംഷയായി.

പിന്നെ RSS എന്ന സംഘടനയെ കുറിച്ചുള്ള അന്വേഷണം ആയി. ഒരുപാട് ചേട്ടന്മാരെ പരിചയപ്പെട്ടു. RSS ക്യാമ്പുകളിൽ (വർഗ്ഗുകൾ) സന്ദർശനം നടത്തി. എല്ലാവരും എന്നെ തൊഴുതു ചേച്ചീ എന്ന് വിളിച്ചല്ലാതെ ഇന്ന് വരെ സംസാരിച്ചില്ല. തിരുവനന്തപുരത്തെ RSS കാര്യാലയത്തിൽ ആദ്യം ഭയത്തോടെയും പിന്നെ ചേട്ടന്മാരെ കാണാൻ ഒരു സഹോദരിയെ പോലെ ധൈര്യമായും പോകാൻ തുടങ്ങി.

ഇവരെ ഒക്കെ പ്രചാരകൻമാരെന്നാണ് അറിയുന്നത്. നിഷ്കാമ സന്യാസം രാഷ്‌ട്രത്തിനു വേണ്ടി സ്വീകരിച്ചവർ. ആഡംബര ജീവിതമോ ആഡംബര വാഹനങ്ങളോ എന്തിനു ആരെങ്കിലും സമ്മാനിക്കുന്ന വെള്ള മുണ്ടും ഷർട്ടും, പോക്കറ്റിൽ ചിലപ്പോൾ വെള്ളം കുടിക്കാൻ ചില്ലറ പോലും കയ്യിൽ ഇല്ലാത്തവർ.കിട്ടുന്നത് കഴിച്ചും ബസ്റ്റാന്റകളിലും റെയിൽവേ കോച്ചുകളിൽ കിടന്നുറങ്ങിയും രാഷ്‌ട്രത്തിന്റെ പരമ വൈഭവത്തിനായി ഒരു ജന്മം മാറ്റി വെച്ചവർ. അങ്ങനെ ഒരു പ്രചാരകനാണ് നമ്മുടെ പ്രധാമന്ത്രി മോദി ജി എന്നും മനസ്സിലാക്കി.
അങ്ങനെ ജില്ലയുടെയും, വിഭാഗിന്റെയും സംസ്ഥാനത്തിന്റെയും (പ്രാന്തം ) മുതിർന്ന ചേട്ടന്മാർ മുതൽ ഒരുപാട് അനിയൻമ്മാരുടെ വരെ സഹോദരി സ്ഥാനമുള്ള ചേച്ചി ആയി ഞാൻ.

പി.പരമേശ്വർ ജി, സേതുവേട്ടൻ, മുകുന്ദേട്ടൻ, ജയൻ ചേട്ടൻ,ഹരിദാസ് ചേട്ടൻ, ബാബു ചേട്ടൻ, കിരൺ ചേട്ടൻ, സുദർശൻ ജി, മുകുന്ദേട്ടൻ, വിഷ്ണു ജി, അർജുൻ ജി, ഷിജിൽ ജി അങ്ങനെ തുടങ്ങി പൂജനീയ സർസംഘ ചാലക് മോഹൻ ജി ഭാഗവത് വരെ എത്തി RSS എന്താണെന്നു ഞാൻ മനസ്സിലാക്കി.

കഴിഞ്ഞ 10 വർഷത്തോളമായി അവരുടെ ഒക്കെ സഹോദരി ആയ എനിക്ക് അന്നും ഇന്നും ഒറ്റയ്‌ക്ക് പർദ്ദ ധരിക്കാതെ ധൈര്യമായി അവരുടെ ഒപ്പം ഇരിക്കാം. ഒരു നോട്ടം കൊണ്ട് പോലും നമുക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കാത്ത സഹോദരങ്ങൾ, ചേട്ടന്മാർ.
ഇന്നുവരെ ഒരു മെമ്പർഷിപ്പോ, അംഗത്വ ഫീസോ ഇല്ലത്ത ഒരു NGO. മനസുകൊണ്ട് അംഗമാകൻ പറ്റുന്ന ഒരേ ഒരു സംഘടന. ലോകത്തിലെ ഏറ്റവും വലിയ പ്രസ്ഥാനം. രാഷ്‌ട്രത്തിന്റെ ഉന്നമനം മാത്രമാണ് സ്വയം സേവകർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന RSS കാരുടെ ലക്ഷ്യം.

ആർക്കും ഭയ ലേശമന്യേ അവരുടെ അടുക്കലേക്ക് എത്താം. അവരെ മനസ്സിലാക്കാം. ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയൻ കഴിയും, ദൂരെ നിന്ന് കുറ്റം പറയുന്നവർ അവരെ അടുത്തറിഞ്ഞാൽ ആ ആശയം എന്തെന്ന് മനസ്സിലാക്കിയാൽ ആ പ്രസ്ഥാനത്തെയും പ്രവർത്തകരെയും നിങ്ങൾ ഹൃദയത്തോട് ചേർത്തു നിർത്തും. ഭാരതാമ്പക്ക് വേണ്ടി ഒരു ജന്മം തന്നെ മാറ്റി വെച്ച ലക്ഷ കണക്കിന് സ്വയം സേവകർക്കു എന്റെ സഹോദരങ്ങൾക്കു എന്റെ ഹൃദയത്തിൽ നിന്നും സംഘത്തിന്റെ 100 ആം വാർഷിക ആശംസകൾ.
“നമസ്തേ സദാ വാത്സലേ മാതൃഭൂമി….🇮🇳”

Tags: RSSReshmi Aysha
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies