തീവെപ്പ്  കേസിലെ പ്രതിയുടെ കൈവശം ആരാണ് സ്വർണ്ണപ്പാളി കൊടുത്തുവിട്ടത്?? കടകംപള്ളി സുരേന്ദ്രനും പത്മകുമാറിനും എല്ലാം അറിയാം; വിഷയം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം: വി. മുരളീധരൻ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തീവെപ്പ്  കേസിലെ പ്രതിയുടെ കൈവശം ആരാണ് സ്വർണ്ണപ്പാളി കൊടുത്തുവിട്ടത്?? കടകംപള്ളി സുരേന്ദ്രനും പത്മകുമാറിനും എല്ലാം അറിയാം; വിഷയം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം: വി. മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2025, 03:02 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ശബരിമല ശ്രീകോവിൽ വിൽപ്പനച്ചരക്ക് ആക്കാനാണ് പിണറായി സർക്കാർ ശ്രമിച്ചതെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട സകല വസ്തുതകളും അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനും അറിയാം. അവരുടെ ഒത്താശ ഈ സംഭവങ്ങൾക്ക് പിന്നിലുണ്ട്. വിജയ് മല്യ നൽകിയ സ്വർണ്ണപ്പാളികൾ എങ്ങനെ ചെമ്പായി വി മുരളീധരൻ ആരോപിച്ചു. മറുപടി പറയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം

എല്ലാം ഉദ്യോഗസ്ഥരുടെ തലയിലിട്ട് ഒഴിഞ്ഞ് മാറാനാണ് ദേവസ്വം ബോർഡിന്റെ ശ്രമം. അന്നത്തെ ദേവസ്വം മന്ത്രിക്കും ബോർഡ് പ്രസിഡൻ്റിനും ഉത്തരവാദിത്തം ഉണ്ട്. ആരെങ്കിലും സന്നദ്ധരായി വന്നാൽ ഉടൻ ശ്രീകോവിൽ വാതിൽപ്പാളികൾ അടക്കം ഇളക്കി നൽകിയത് കുറ്റകരമായ അനാസ്ഥയാണ്. ശബരിമല ശ്രീകോവിലിന് വിൽപ്പനച്ചരക്ക് അക്കാനാണ് പിണറായി സ‍ർക്കാർ ശ്രമിച്ചത്.

ശബരിമല ആചാരങ്ങൾ ലംഘിക്കേണ്ടത് ആണെന്ന് പിണറായിയും കൂട്ടരും നിലപാടെടുത്ത അതേ സമയത്ത് തന്നെയാണ് ശബരിമലയിലെ സ്വർണ്ണപ്പാളികൾ ഇളക്കി മാറ്റിയത്. ഉണ്ണികൃഷ്ണനും ദേവസ്വം ബോർഡും തമ്മിൽ അവിഹിത ബന്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇളക്കി മാറ്റിയതിന് ശേഷം 40 ദിവസം പാളികൾ എവിടെയായിരുന്നു. ശ്രീകോവിൽ ഭാഗങ്ങൾ ഇളക്കി നാടു മുഴുവൻ പ്രദർശിപ്പിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ആരാണ് അധികാരം കൊടുത്തതെന്ന് വി. മുരളീധരൻ ചോ​ദിച്ചു. ദേവസ്വം മാനുവൽ ലംഘിക്കപ്പെട്ടിട്ടും പരാതി നൽകാൻ പോലും ദേവസ്വം ബോർഡ് തയ്യാറായില്ല. സന്നിധാനത്ത് വച്ച് ഇത്തരം പണികൾ നടക്കേണ്ടത്. എന്തുകൊണ്ട് ദേവസ്വം ബോർഡ് ആ കാര്യത്തിൽ നടപടിയെടുത്തില്ലെന്നും അദ്ദേ​ഹം ചോദിച്ചു.

സെക്രട്ടറിയേറ്റിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചെവിയിൽ സ്വകാര്യം പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇയാളുടെ പശ്ചാത്തലം അന്വേഷിക്കാതെയാണോ സെക്രട്ടറിയേറ്റ് പരിപാടിയിൽ പങ്കെടുപ്പിക്കുന്നത്. തീവെപ്പ് കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി പ്രതിയാണെന്നാണ് വിവരം. കേസിൽ ഉണ്ണികൃഷ്ണൻ മുങ്ങി നടക്കുകയാണ്. കേസിലെ പ്രതിയായ ഒരാൾക്ക് ആണോ സ്വർണം കൊടുത്തുവിടുന്നത്.

ഹിന്ദു ക്ഷേത്രങ്ങളിൽ എന്തുമാകാമെന്നാണ് സർക്കാർ നിലപാട് . മറ്റേതെങ്കിലും മതത്തിന്റെ ആരാധനാലയത്തിൽ ആണെങ്കിൽ ഇതേ നിലപാട് സ്വീകരിക്കുമോ. ദേവസ്വം വിജിലൻസ് അപ്രസക്തമാണ്. ഇത്രയും കാലം ശബരിമലയിലെ കൊളളയും അഴിമതിയും പുറത്തുകൊണ്ടുവരാൻ കഴിയാത്ത ആളുകൾക്ക് ഇനിയെന്ത് കണ്ടെത്താൻ കഴിയും. കേന്ദ്ര ഏജൻസികളൊ കോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സം​ഘമോ വിഷയം അന്വേഷിക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.

 

Tags: unnikrishnan pottiV muraleedharan BJP
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies