കാസർകോട്: 13 കാരിയായ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കാസർകോട് ഹൊസ്ദുർഗാണ് സംഭവം. നടുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
പിതാവാണ് പീഡിപ്പിച്ചതെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. തുടർന്നാണ് 45 കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മാസങ്ങൾക്ക് മുമ്പാണ് പീഡനം നടന്നത്. എന്നാൽ വിവരം പുറത്തുപറയാതിരിക്കാൻ പ്രതി ഭീഷണിപ്പെടുത്തിയതായും കുട്ടി മാെഴി നൽകി. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.















