മലപ്പുറം: മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറത്ത് പൊന്നാനിയിലാണ് സംഭവം. പൊന്നാനി സ്വദേശിയായ അക്ബറാണ് അറസ്റ്റിലായത്. വീടിന്റെ ഓട് ഇളക്കിയാണ് പ്രതി അകത്തുകയറിയത്. തുടർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചതോടെ കുട്ടി ഉണർന്ന് ബഹളം വയ്‌ക്കുകയായിരുന്നു.
പൊന്നാനി കടലോരത്താണ് പെൺകുട്ടിയും കുടുംബവും താമസിക്കുന്നത്. ഇവർ താമസിക്കുന്ന വീടിന്റെ പരിസരത്ത് രാത്രിസമയങ്ങളിൽ പ്രതി മീൻ പിടിക്കാനെന്ന വ്യാജേന എത്തിയിരുന്നു. ഇതിന് മുമ്പും സമാനരീതിയിൽ ഇയാളെ പിടികൂടിയിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.















