ന്യൂഡൽഹി: പാകിസ്ഥാൻ കരസേന മേധാവി അസിം മുനീറിന് ഓപ്പറേഷൻ സിന്ദൂർ 2.0 മുന്നറിയിപ്പ് നൽകി ഭാരതം. ഇന്ത്യൻ പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഏതൊരു ആക്രമണത്തിനും പ്രദേശം പിടിച്ചെടുക്കലിനോ എതിരെയുള്ള പ്രതികരണങ്ങൾക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഭാരത പ്രതിരോധ മന്ത്രാലയത്തിന്റെ ശക്തിയും ധൈര്യവുമായ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, എയർ ചീഫ് മാർഷൽ എ പി സിംഗ് എന്നിവരാണ് അസിം മുനീറിന് മുന്നറിയിപ്പ് നൽകിയത്.
പുൽവാമ പോലെയുള്ള കൂട്ടക്കൊലയ്‌ക്കോ പ്രദേശങ്ങൾ പിടിച്ചടുക്കുകയോ ചെയ്താൽ മറ്റൊരു ഓപ്പറേഷൻ സിന്ദൂർ 2.0 കാണേണ്ടിവരും. പാകിസ്ഥാന്റെ സൈനിക ആസ്ഥാനം മാത്രമല്ല, അവിടെയുള്ള എല്ലാ പ്രദേശങ്ങളും നിങ്ങൾക്ക് നഷ്ടമായേക്കും.
ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന റൺവേകളും റഡാറുകളും കമന്റ് പോസ്റ്റുകളും ഇപ്പോഴും തകർന്ന നിലയിൽ തന്നെയാണ്. എന്നാൽ സൈനിക മേധാവിയായ അസിം മുനീർ സ്വയം ഫീൽഡ് മാർഷലായി സ്ഥാനമേൽക്കുകയും ഹൈബ്രിഡ് സിവിൽ മിലിട്ടറി ഗവൺമെന്റിന് നേതൃത്വം നൽകുകയും ചെയ്യുന്നു.
സർ ക്രീക്ക് നദിയിൽ പാകിസ്ഥാൻ നടപടിയെടുത്താൽ അതിനുള്ള മറുപടി ശക്തമായിരിക്കുമെന്നും അത് ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും മാറ്റിമറിക്കുമെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. 1965-ൽ ഇന്ത്യൻ സൈന്യം ലാഹോറിൽ എത്തിയതെങ്ങനെയെന്നും കറാച്ചിക്കെതിരെ കര ആക്രമണത്തെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. പിന്നാലെ കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിയും മുന്നറിയിപ്പ് നൽകി. ഓപ്പറേഷൻ സിന്ദൂറിലുണ്ടായ സംയമനം ഇത്തവണ ഉണ്ടാകില്ലെന്നും സൈന്യം പൂർണമായും സജ്ജമാണെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
പാകിസ്ഥാന്റെ സൈനിക അടിസ്ഥാനസൗകര്യങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ ഓർമിപ്പിച്ചുകൊണ്ടാണ് എയർ ചീഫ് മാർഷൽ എ പി സിംഗ് മുന്നറിയിപ്പ് നൽകിയത്.















