എറണാകുളം: ആറ് കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശിയായ ഫാഷൻ ഡിസൈർ അബ്ദുൾ ജലിലാണ് അറസ്റ്റിലായത്. ആറ് കോടിയോളം രൂപ വിലമതിക്കുന്ന കഞ്ചാവാണ് യുവാവിൽ നിന്നും പിടിച്ചെടുത്തത്. ബാങ്കോക്കിൽ നിന്ന് സിംഗപ്പൂർ വഴിയാണ് ഇയാൾ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയതെന്നാണ് വിവരം.
സംശയാസ്പദമായി കണ്ടതിനെ തുടർന്ന് യുവാവിനെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് കവറിൽ പൊതിഞ്ഞ നിലയിൽ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി.
ലഹരി കടത്തുന്നതിന് ഒരു ലക്ഷം രൂപയും വിമാനടിക്കറ്റും യുവാവിന് പ്രതിഫലമായി ലഭിച്ചിരുന്നു. സിംഗപ്പൂരിൽ നിന്നാണ് കൊച്ചിയിലേക്ക് വൻ തോതിൽ കഞ്ചാവ് എത്തുന്നത്. അതുകൊണ്ട് തന്നെ സിംഗപ്പൂരിൽ നിന്ന് വരുന്ന യാത്രക്കാരെ കസ്റ്റംസ് കർശനമായി പരിശോധിക്കുന്നുണ്ട്. തുടർന്ന് നടന്ന പരിശോധനയിലാണ് യുവാവ് പിടിയിലായത്.















