ന്യൂഡൽഹി: കരൂർ ദുരന്തത്തിൽപെട്ട് 41 പേർ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ഖുശ്ബു സുന്ദർ. സംഭവം ആസൂത്രിതമാണെന്നും പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഖുശ്ബു സുന്ദർ പറഞ്ഞു.
ഡിഎംകെ നേതാക്കൾ ഇപ്പോൾ മൗനത്തിലാണ്. ടിവികെ അദ്ധ്യക്ഷനും നടനുമായ വിജയിയുടെ പരിപാടിയിൽ വലിയ തിരക്കുണ്ടാകുമെന്ന് ഡിഎംകെയ്‌ക്ക് അറിയാം. എന്നിട്ടും പരിപാടി നടത്താൻ അവർ സ്ഥലം വിട്ടുനൽകിയില്ല. ഉച്ചയ്‌ക്ക് 12 മണിക്ക് എത്തിണ്ടേയിരുന്ന വിജയം രാത്രി ഏഴ് മണിയോടെയാണ് സ്ഥലത്ത് എത്തിയത്. സ്ഥലത്ത് ജനക്കൂട്ടം നിറഞ്ഞിരുന്നു. മരങ്ങളിലും വീടിന്റെ മേൽക്കൂരകളിലും ആളുകൾ തടിച്ചുകൂടി.
വൈദ്യുതാഘാതം ഒഴിവാക്കാൻ വേണ്ടി അധികാരികൾക്ക് വൈദ്യുതി വിച്ഛേദിക്കേണ്ടിവന്നു. ജനക്കൂട്ടത്തെ പിരിച്ചിവിടാൻ പൊലീസ് ലാത്തി ചാർജ് ഉപയോഗിച്ചു. എന്തിനാണ് പൊലീസ് അങ്ങനെ ചെയ്തതെന്നും ഖുശ്ബു സുന്ദർ ചോദിച്ചു. സംഭവത്തിന്റെ നിരവധി വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഇത് ആസൂത്രിതവും സൃഷ്ടിക്കപ്പെട്ടതുമാണെന്നും അവർ കൂട്ടിച്ചേർത്തു.















