ടെഹ്‌റാൻ: ഇസ്രായേലുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ആറ് പേരെ ഇറാൻ വധിച്ചു. ഇറാൻ സ്റ്റേറ്റ് മീഡിയയാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഒരു മുസ്ലീം നേതാവിനെ കൊലപ്പെടുത്തിയതിന് കുർദിഷ് പോരാളി സമൻ മുഹമ്മദിയെയും തൂക്കിലേറ്റിയതായി മിസാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഖുസെസ്ഥാനിൽ സായുധ ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് ആറ് പേരെ ഇറാൻ വധിച്ചതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തത്.
ജൂണിൽ ഇസ്രായേലും അമേരിക്കയും ഇറാനുമായി ഉണ്ടായ 12 ദിവസത്തെ സംഘർഷത്തെത്തുടർന്ന് ഇസ്രായേലുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ആളുകളുടെ വധശിക്ഷ നടപ്പിലാക്കുന്നത് തുടരുന്നതിന്റെ ഭാഗം കൂടിയാണ് ഈ നടപടി. സംഘർഷത്തിനുശേഷം ഇസ്രായേലിനു വേണ്ടി ചാരപ്പണി നടത്തിയതിന് ഇറാൻ സ്വന്തം പൗരന്മാരിൽ പലരെയും അറസ്റ്റ് ചെയ്തുവരികയാണ്. അറസ്റ്റിലായവരെ വിചാരണ കൂടാതെ വേഗത്തിൽ വധശിക്ഷയ്‌ക്ക് വിധേയരാക്കുന്നു.
വിധിക്കപ്പെട്ട ആറ് പേരും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും ഇസ്രായേലിന് രഹസ്യ വിവരങ്ങൾ നൽകിയിരുന്നതായും ഇറാൻ അറിയിച്ചു.
“ഖുസെസ്ഥാൻ പ്രവിശ്യയിൽ സുരക്ഷയെ ലക്ഷ്യമിട്ട് നിരവധി സായുധ ഓപ്പറേഷനുകളും ബോംബാക്രമണങ്ങളും നടത്തിയ ആറ് വിഘടനവാദ തീവ്രവാദികൾക്കുള്ള വധശിക്ഷ ഇന്ന് പുലർച്ചെ നടപ്പാക്കി,”ഇറാൻ ജുഡീഷ്യറി ശനിയാഴ്ച അതിന്റെ വെബ്‌സൈറ്റിൽ പറഞ്ഞു.
ജൂണിൽ ഇസ്രായേലും അമേരിക്കയും ഇറാനുമായി ഉണ്ടായ 12 ദിവസത്തെ സംഘർഷത്തിൽ ഇരുവശത്തും നിരവധി പേർ മരിച്ചിരുന്നു.















