കേരളത്തിലെ വഴിയോര കച്ചവടക്കാരെ ചേർത്ത് പിടിച്ച് മോദി സർക്കാർ; പിഎം. സ്വനിധിയിലൂടെ വായ്പയായി നൽകിയത് 200 കോടിയോളം രൂപ; സന്തോഷം പങ്കുവച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ വഴിയോര കച്ചവടക്കാരെ ചേർത്ത് പിടിച്ച് മോദി സർക്കാർ; പിഎം. സ്വനിധിയിലൂടെ വായ്പയായി നൽകിയത് 200 കോടിയോളം രൂപ; സന്തോഷം പങ്കുവച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2025, 01:19 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: കേരളത്തിലെ വഴിയോര കച്ചവടക്കാരെ ചേർത്ത് പിടിച്ച് മോദി സർക്കാർ. പിഎം. സ്വനിധി പ്രകാരം 200 കോടിയോളം രൂപയാണ് വായ്പ ഇനത്തിൽ നൽകിയത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ വായ്പ നൽകിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി പറഞ്ഞു. 21,077 വായ്പകളിലൂടെ 26.92 കോടി രൂപയാണ് തലസ്ഥാന ന​ഗരിയിലെ വഴിയോര കച്ചവടക്കാരിൽ എത്തിയതെന്നും മന്ത്രി അറിയിച്ചു. പട്ടികയിൽ രണ്ടാം സ്ഥാനത്ത് കോഴിക്കോടാണ്. 22.03 കോടി രൂപയാണ് ജില്ലയിൽ വിതരണം ചെയ്തത്. 18,359 വായ്പകളാണ് ഇവിടെ വിതരണം ചെയ്തത്.

കേരളത്തിലെ മണ്ഡലം അടിസ്ഥാനത്തിലുള്ള വായ്പയുടെ വിശദാംശങ്ങൾ 

  • ആലപ്പുഴ – 8,834 വായ്പകൾ | ₹11.90 കോടി
  • ആലത്തൂർ – 2,734 വായ്പകൾ | ₹3.63 കോടി
  • ആറ്റിങ്ങൽ – 3,790 വായ്പകൾ | ₹4.82 കോടി
  • ചാലക്കുടി – 4,131 വായ്പകൾ | ₹5.43 കോടി
  • എറണാകുളം – 9,279 വായ്പകൾ | ₹12.69 കോടി
  • ഇടുക്കി – 4,037 വായ്പകൾ | ₹5.44 കോടി
  • കണ്ണൂർ – 5,079 വായ്പകൾ | ₹6.37 കോടി
  • കാസർഗോഡ് – 5,096 വായ്പകൾ | ₹6.43 കോടി
  • കൊല്ലം – 9,819 വായ്പകൾ | ₹13.01 കോടി
  • കോട്ടയം – 7,132 വായ്പകൾ | ₹9.37 കോടി
  • കോഴിക്കോട് – 18,359 വായ്പകൾ | ₹22.03 കോടി
  • മലപ്പുറം – 4,084 വായ്പകൾ | ₹5.12 കോടി
  • മാവേലിക്കര – 4,256 വായ്പകൾ | ₹5.51 കോടി
  • പാലക്കാട് – 9,880 വായ്പകൾ | ₹13.62 കോടി
  • പത്തനംതിട്ട – 4,485 വായ്പകൾ | ₹6.29 കോടി
  • പൊന്നാനി – 9,148 വായ്പകൾ | ₹11.00 കോടി
  • തിരുവനന്തപുരം – 21,077 വായ്പകൾ | ₹26.92 കോടി
  • തൃശ്ശൂർ – 8,950 വായ്പകൾ | ₹11.79 കോടി
  • വടകര – 8,516 വായ്പകൾ | ₹10.54 കോടി
  • വയനാട് – 4,877 വായ്പകൾ | ₹6.19 കോടി

2020 ജൂണിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി 2030 വരെ നീട്ടിയിട്ടുണ്ട്. യാതൊരു ഈടും കൂടാതെയാണ് വായ്പകൾ നൽകുന്നത്. മിക്കപ്പോഴും ആവശ്യമായ ഈട് നൽകാൻ ഇല്ലാത്തതിനാൽ ഇത്തരം കച്ചവടക്കാർ പണത്തിനായി വട്ടിപ്പലിശക്കാരെയാണ് ആശ്രയിക്കുന്നത്. അത്തരം ഒരു സാഹചര്യത്തിലാണ് പിഎം സ്വനിധിയുടെ പ്രാധാന്യം. തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവയാണ് വായ്പയ്‌ക്ക് ആവശ്യമായ രേഖകൾ.

പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 10,000 രൂപയുടെ ആദ്യഘട്ട വായ്പ 15,000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. 20,000 രൂപയുടെ രണ്ടാംഘട്ട വായ്പ 25,000 രൂപയാക്കി വർധിപ്പിച്ചു. മൂന്നാം ഘട്ടത്തിൽ അരലക്ഷമാണ് വായ്പ. കൂടാതെ ഉപയോക്തക്കൾക്ക് 30,000 രൂപവരെ വരെ ക്രെഡിറ്റ് പരിധിയുള്ള യുപിഐ സൗകര്യമുള്ള ക്രെഡിറ്റ് കാർഡുകൾ ലഭിക്കും. റീട്ടെയിൽ ഇടപാടുകൾക്ക് പരമാവധി 1,200 രൂപ ക്യാഷ്ബാക്കും, ഹോൾസെയിൽ കച്ചവടങ്ങൾക്ക് 400 രൂപ ക്യാഷ്ബാക്കും കിട്ടും. സാമ്പത്തിക, ഡിജിറ്റൽ സാക്ഷരത, ഇ-കൊമേഴ്‌സ്, പാക്കേജിംഗ്, ഭക്ഷ്യസുരക്ഷ, ശുചിത്വം തുടങ്ങിയ മേഖലകളിൽ പരിശീലന പരിപാടികളും ലഭ്യമാക്കുന്നുണ്ട്.

Tags: PM Swanidhi
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies