എറണാകുളം: മതതീവ്രവാദികളുടെ ഭീഷണിയിൽ സ്‌കൂൾ അടച്ചിട്ടേണ്ടിവന്ന സാഹചര്യം കേരളത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുവിരലാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യൂ ഈശ്വരപ്രസാദ്. മാനേജ്മെന്റ് സ്വീകരിച്ച നിലപാടിനെ പരിപൂർണമായി പിന്തുണക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യൂണിഫോം ഞാനും നീയും തുല്യരാണെന്നതിനുള്ള ഐഡന്റിറ്റിയാണ്, അവിടെ ഹിജാബ് ഉൾപ്പടെയുള്ള മതവസ്ത്രങ്ങൾക്ക് പ്രസക്തിയില്ല. ഇക്കാര്യം 2018-ൽ കോടതിയും നിസംശയം ശരിവെച്ചതാണ്. എന്നാൽ ഒരു വിദ്യാർത്ഥിക്ക് മാത്രമായി മത വസ്ത്രം വേണമെന്ന ആവശ്യം 2018-ലെ കോടതി ഉത്തരവിന്റെ ലംഘനമാണ്.
മതപരമായ വസ്ത്രം ധരിക്കണമെന്ന ചിലരുടെ പിടിവാശിയും പിന്നീട് പല മത സംഘടനകളുടെ ഭീഷണിയുമാണ് അറുന്നൂറിൽ അധികം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയം അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോയന്ത്. ഈ സാഹചര്യം അവിടെ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്നതാണ്. ഈ വിഷയത്തിൽ സ്കൂളിന്റെ ക്രമസമാധാനം പുനസൃഷ്ടിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. സ്കൂൾ സമയത്തിൽ പോലും മതസംഘടനകൾ ഭീഷണി മുഴക്കുന്ന സാഹചര്യത്തിലേക്ക് കേരളത്തിലെ സാമൂഹ്യ അന്തരീക്ഷം മാറിയത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു..
എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് സ്കൂൾ സന്ദർശിക്കുകയും മാനേജ്മെന്റ് – പിടിഎ അധികൃതരുമായി സംസാരിക്കുകയും ചെയ്തു. എറണാകുളം ജില്ലാ പ്രസിഡന്റ് സ്വാതിരാജ്, കൊച്ചി മഹാനഗർ പ്രസിഡന്റ് ഡോ. ഋഷികേശ് എന്നിവർ സന്നിഹിതരായിരുന്നു.















