ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ സഹോദരി പറവൂർ വെന്തലത്തറ വീട്ടിൽ ആഴിക്കുട്ടി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. വാർധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് ഏറെനാളായി കിടപ്പിലായിരുന്നു.
ആഴിക്കുട്ടിക്ക് വിഎസ് ഉൾപ്പെടെയുള്ള 3 സഹോദരൻമാരായിരുന്നു. മൂന്ന് സഹോദരൻമാരും നേരത്തെ മരിച്ചു. സംസ്കാരം വീട്ടു വളപ്പിൽ നടക്കും. പരേതനായ ഭാസ്കരനാണ് ഭർത്താവ്. തങ്കമണി, പരേതയായ സുശീല എന്നിവർ മക്കളാണ്.















