തിരുവനന്തപുരം: കേരളത്തിൽ മതമൗലികവാദികൾ എൽഡിഎഫിനെയും യുഡിഎഫിനെയും ഹൈജാക്ക് ചെയ്ത് വരച്ച വരയിൽ നിർത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇതിന്റെ വലിയ ഉദാഹരണമാണ് എറണാകുളം പള്ളുരുത്തിയിലെ സെന്റ് റീതാസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിഷയം.
എസ്ഡിപിഐ വരച്ച വരയ്‌ക്ക് അപ്പുറത്തേക്ക് കടക്കാൻ എൽഡിഎഫും യുഡിഎഫും തയ്യാറാവാതെ ഭീകര സംഘടനയുടെ വക്താക്കളായി മാറുന്ന കാഴ്ചയാണ് കണ്ടത്.
കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തി തിരുവസ്ത്രത്തെ അപമാനിച്ച് സ്കൂൾ അടപ്പിച്ചിട്ടും കുറ്റം സ്കൂളിനാണെന്നാണ് മന്ത്രി ശിവൻകുട്ടിയുടെ ന്യായം. ഛത്തീസ്ഗഢിലേക്ക് വിമാനം പിടിച്ചു പോയ ഇൻഡി മുന്നണി നേതാക്കളിൽ ആരെയും എറണാകുളത്തെ സ്കൂളിൽ കണ്ടില്ലെന്നെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.















