കോട്ടയം: കിടപ്പുരോഗിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കോട്ടയം കിടങ്ങൂരിലാണ് സംഭവം. കിടങ്ങൂർ സ്വദേശിയായ രമണിയാണ് മരിച്ചത്. കൊലപാതകത്തിന് പിന്നാലെ പ്രതി സോമനെ പൊലീസ് അറസ്റ്റ് ചെയ്തു.
മകനെയും പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് വിവരം. ഇളയമകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ മൂത്ത മകൻ എത്തി രക്ഷപ്പെടുത്തുകയായിരുന്നു. പൊലീസ് എത്തി സോമനെ അറസ്റ്റ് ചെയ്തു.















