കാസർകോട്: വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കാസർകോട് ചന്ദേരയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് അതിക്രമം നടന്നത് . ഭർത്താവിന്റെ വീട്ടിൽ നിന്ന് യുവതി സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് അതിക്രമമുണ്ടായത്. യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
യുവതിയെ കാഞ്ഞങ്ങാട് ജനറൽ ആശുപത്രിയിൽ എത്തിച്ച് കൗൺസിലിംഗിന് വിധേയയാക്കി. യുവതിയുടെ പരാതിയിൽ 62-കാരനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.















