തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ 13 വയസുകാരനാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. നേത്ര പരിശോധനയുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
കുട്ടി ജലാശയത്തിലെ വെള്ളം ഉപയോഗിച്ചിട്ടില്ലെന്നാണ് വിവരം. കുട്ടിയുടെ വീട്ടിലും പരിസരപ്രദേശങ്ങളിലും പഞ്ചായത്ത്, ആരാേഗ്യവകുപ്പ് ക്ലോറിനേഷൻ നടത്തിയിട്ടുണ്ട്. ശാരീരിക അസ്വസ്ഥകളെയും മറ്റ് ലക്ഷണങ്ങളെയും തുടർന്ന് നാല് ദിവസങ്ങൾക്ക് മുമ്പാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നാണ് വിവരം. കുട്ടിയുമായി അടുത്തിടപഴകിയ മറ്റാർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിട്ടില്ല.















