കൊൽക്കത്ത: ഇന്ധനചോർച്ചയെ തുടർന്ന് ഇൻഡിഗോ വിമാനം തിരിച്ചിറക്കി. കൊൽക്കത്തയിൽ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന 6E-6961 വിമാനമാണ് തിരിച്ചിറക്കിയത്. വാരണാസിയിലെ ലാൽ ബഹ്ദൂർ ശാസ്ത്രി അന്താരാട്ര വിമാനത്താവളത്തിലായിരുന്നു അടിയന്തര ലാൻഡിംഗ്.
166 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ഇന്ധനചോർച്ച ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൈലറ്റ് ഉടൻ തന്നെ അടിയന്തര നടപടികൾ സ്വീകരിക്കുകയായിരുന്നു. എയർ ട്രാഫിക് കൺട്രോളിൽ വിവരമറിയിച്ചു. തുടർന്ന് അടിയന്തര ലാൻഡിംഗിന് അനുമതി ലഭിച്ചു.
വിമാനത്താവള അധികൃതരും ടെക്നിക്കൽ ടീമും വിമാനം പരിശോധിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വിശദ പരിശോധനകൾക്കും അറ്റക്കുറ്റപ്പണികൾക്കും ശേഷം വിമാനം ശ്രീനഗറിലേക്ക് തിരിക്കും.















