തൃശൂര്‍: കേരളത്തിൽ പിഎം ശ്രീ നടപ്പിലാക്കിയ സർക്കാർ തീരുമാനത്തിൽ എബിവിപിയുടെ സമരവിജയം ഉദ്ഘോഷിച്ച് തൃശൂർ നഗരത്തിൽ
പ്രകടനം നടത്തി. പി എം ശ്രീ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ ഒപ്പുവച്ചതില്‍ എബിവിപി പ്രകടനം വിദ്യാഭ്യാസ മന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ചു . വിദ്യാഭ്യാസ മന്ത്രിയുടെ മുഖംമൂടി ധരിച്ചാണ് എബിവിപി പ്രകടനം നടത്തിയത്.
പി എം ശ്രീ കേരളത്തില്‍ നടപ്പാക്കിയത് എബിവിപിയുടെ സമര വിജയമെന്ന ബാനറുകളും ഉയര്‍ത്തിയിരുന്നു പ്രകടനം. പ്രതീകാത്മകമായി വിദ്യാഭ്യാസ മന്ത്രിയെ പൊന്നാടയണിയിച്ചു.
കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് അഭിനന്ദനം അറിയിച്ച് എബിവിപി നേതാക്കള്‍ കുറിപ്പ് പങ്കുവച്ചിരുന്നു. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി അഭിനന്ദനമറിയിക്കുകയും ചെയ്തു.
വിദ്യാഭ്യാസ മേഖലയിലുള്ള മറ്റ് വിഷയങ്ങളിലും മന്ത്രിയുടെ ഇടപെടല്‍ എബിവിപി ആവശ്യപ്പെട്ടു.















