തിരുവനന്തപുരം: കൈമനത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. കരമന സ്വദേശി അജീഷാണ് അറസ്റ്റിലായത്. ഇടഗ്രാമം സ്വദേശിയായ ഷിജോയെയാണ് ഇന്നലെ രാത്രി കുത്തിക്കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
കസ്റ്റഡിയിലെടുത്ത പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടില്ലെന്നാണ് വിവരം. കൊല്ലപ്പെട്ട ഷിജോയുടെ ബന്ധുവാണ് പ്രതി. കഴുത്തിനോട് ചേർന്നാണ് കുത്തേറ്റത്. ശരീരത്തിൽ അധികം പരിക്കുകളുണ്ടായിരുന്നില്ല. ആശുപത്രിയിലേക്ക് പോകുംവഴി മരണപ്പെടുകയായിരുന്നു.
പൊലീസ് പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. ഒറ്റ കുത്ത് മാത്രമേ ശരീരത്തിൽ ഉണ്ടായിരുന്നുള്ളൂ. മനഃപൂർവ്വം കുത്തികൊലപ്പെടുത്തിയതാണോ വാക്കുതർക്കത്തിനിടെ അബദ്ധത്തിൽ കുത്തേറ്റതാണോ എന്ന കാര്യം വ്യക്തമല്ല.















