തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ ക്രൂരമായ അതിക്രമം നേരിട്ട് ജനനേന്ദ്രിയം ഉൾപ്പെടെ മുറിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ.
ആലപ്പുഴ സ്വദേശി എം എ സുദർശന് മർദ്ദനമേറ്റത് എറണാകുളം കൂനമ്മാവിലെ അഗതി മന്ദിരത്തിൽ വച്ചാണെന്നു പൊലീസ് പറയുന്നു.
സഹ അന്തേവാസിയുടെ അതിക്രൂര പീഡനത്തിലാണ് സുദർശന ഗുരുതരമായി പരിക്കേറ്റത് എന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ സുദർശന് ചികിത്സ നൽകാൻ തയ്യാറാവാതെ അഗതിമന്ദിരം അധികൃതർ കൊടുങ്ങല്ലൂരിൽ എത്തിച്ച് ഉപേക്ഷിച്ചു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നിർണായക തെളിവുകൾ പോലീസിന് ലഭിച്ചത്.
കൂനമ്മാവ് ഇവാഞ്ചലിക്കൽ ആശ്രമത്തിലെ അന്തേവാസിയായിരുന്നു പരിക്കേറ്റ സുദർശൻ എന്നാണ് റിപ്പോർട്ട്.
നിർണ്ണായക കണ്ടെത്തലിനെത്തുടർന്ന് അഗതിമന്ദിരവുമായി ബന്ധപ്പെട്ട മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തൃശൂർ റൂറൽ എസ് പി സംഭവത്തെക്കുറിച്ച് നേരിട്ട് അന്വേഷണം നടത്തുന്നുണ്ട്. നാല് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരാനാണു പൊലീസ് തീരുമാനം.















