ഇത് ചരിത്രം....കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിൻ്റെ പ്രതീകമായി 'ഏകം' ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf Kuwait

ഇത് ചരിത്രം….കുവൈറ്റിലെ പ്രവാസി ഭാരതീയരുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകമായി ‘ഏകം’ ഉത്സവം; അണിനിരന്നത് 20-ൽ അധികം സംഘടനകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2025, 03:02 pm IST
FacebookTwitterWhatsAppTelegram

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസി സമൂഹത്തിൽ പുതിയ സാംസ്കാരിക മുന്നേറ്റത്തിന് തിരികൊളുത്തിക്കൊണ്ട് സേവാദർശൻ സാൽമിയ യൂണിറ്റ് സംഘടിപ്പിച്ച ‘ഏകം 2025’ മഹാഉത്സവം ശ്രദ്ധേയമായി.

‘ഒരു ഹൃദയം, ഒരു പൈതൃകം, ഒരു രാജ്യം’ (‘One Heart, One Heritage, One Nation’) എന്ന മഹത്തായ ആശയം മുൻനിർത്തിയായിരുന്നു ഈ കൂട്ടായ സാംസ്കാരികോത്സവം അരങ്ങേറിയത്. വിവിധ സംഘടനകൾ വെവ്വേറെയായി നടത്തിവന്നിരുന്ന ആഘോഷങ്ങളെ ഒരു പൊതുവേദിയിൽ ഒരുമിപ്പിക്കുക എന്ന ചിന്തയിൽ നിന്നാണ് ‘ഏകം’ പിറവിയെടുത്തത്. കുവൈറ്റിലെ സാംസ്കാരിക മേഖലയിൽ മുൻനിരയിൽ പ്രവർത്തിക്കുന്ന ഇരുപതിലേറെ സംഘടനകളും നിരവധി ഡാൻസ് സ്കൂളുകളും ഈ ഐക്യദാർഢ്യത്തിന്റെ ഭാഗമായി.

ഓണം, ദീപാവലി ഉൾപ്പെടെ ഭാരതത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക സത്ത ഒറ്റവേദിയിൽ സംഗമിച്ചു. പ്രോഗ്രാം കൺവീനർ സജിത്ത് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ, ജിഐജി സിഎഫ്ഒ വെങ്കിട രമണ ബദിദ മുഖ്യാതിഥിയായി എത്തി സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രവാസ ലോകത്ത് ഐക്യത്തോടെയുള്ള ഇത്തരം കൂട്ടായ്മകളുടെ പ്രാധാന്യം അദ്ദേഹം തന്റെ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

സേവാദർശൻ പ്രസിഡൻ്റ് പ്രവീൺ വാസുദേവൻ മുഖ്യ പ്രഭാഷണം നടത്തി. ജോയിൻ്റ് സെക്രട്ടറി സനൽകുമാർ, സാൽമിയ സെക്രട്ടറി സനൽ പ്രഭാകരൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സേവാദർശൻ പ്രസിഡൻ്റ് പ്രവീൺ വാസുദേവൻ, സാൽമിയ സെക്രട്ടറി സനൽ പ്രഭാകരൻ, പ്രോഗ്രാം കൺവീനർ സജിത്ത് കുമാർ, ജോയിൻ്റ് കൺവീനർ ജിത്തിൻ കൃഷ്ണ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.

സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി ഇരുപതോളം സംഘടനാ പ്രതിനിധികൾക്ക് മൊമൻ്റോകൾ സമർപ്പിച്ചു. ‘ഏകം’ കേവലമൊരു ആഘോഷമായിരുന്നില്ല, മറിച്ച് കുവൈറ്റിലെ ഇന്ത്യൻ സമൂഹം ഒന്നാണെന്ന സന്ദേശം നൽകിയ ഐക്യത്തിന്റെ ഒരു മുന്നേറ്റമായിരുന്നു. കൂട്ടായ പങ്കാളിത്തമാണ് വിജയമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സേവാദർശൻ സാൽമിയ യൂണിറ്റിന്റെ ‘ഏകം 2025’ ഉത്സവത്തിന് തിരശ്ശീല വീണു.

Tags: kuwait
ShareTweetSendShare

More News from this section

കുവൈറ്റിൽ വ്യോമാക്രമണങ്ങൾ പരാജയപ്പെടുത്തി പ്രതിരോധ സേന; അതിർത്തിയിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.

കുവൈറ്റിൽ സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനത്തിന് നേരെ ആക്രമണം; കെട്ടിടത്തിന് നാശനഷ്ടം, ആർക്കും പരിക്കില്ല.

കുവൈറ്റിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ച് 11 കാരിയായ പ്രവാസി ബാലികയ്‌ക്ക് ദാരുണാന്ത്യം

കുവൈറ്റിൽ സുരക്ഷാ കവചം ശക്തം; 178 മിസൈലുകളെയും 384 ഡ്രോണുകളെയും സൈന്യം തകർത്തു;  രാജ്യത്ത് ഭക്ഷ്യ കയറ്റുമതി നിരോധിച്ചു; അഹമ്മദി റിഫൈനറിയിൽ രണ്ട് പേർക്ക് പരിക്ക്

3,000 ദിനാറിന് മുകളിലുള്ള പണവും സ്വർണ്ണവും ഇനി ‘സാഹേൽ’ ആപ്പിലൂടെ വെളിപ്പെടുത്തണം; കസ്റ്റംസ് നിയമം കർശനമാക്കി

കുവൈറ്റിൽ ഭാരതീയ പ്രവാസി പരിഷദിന്റെ പത്താം വാർഷികം; ‘റൈസിങ്ങ് ഭാരത് പ്രവാസി മഹോത്സവ് 2026’ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

More Gulf News

കുവൈറ്റിൽ വ്യോമാക്രമണങ്ങൾ പരാജയപ്പെടുത്തി പ്രതിരോധ സേന; അതിർത്തിയിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു.

കുവൈറ്റിൽ സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനത്തിന് നേരെ ആക്രമണം; കെട്ടിടത്തിന് നാശനഷ്ടം, ആർക്കും പരിക്കില്ല.

കുവൈറ്റിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ച് 11 കാരിയായ പ്രവാസി ബാലികയ്‌ക്ക് ദാരുണാന്ത്യം

കുവൈറ്റിൽ സുരക്ഷാ കവചം ശക്തം; 178 മിസൈലുകളെയും 384 ഡ്രോണുകളെയും സൈന്യം തകർത്തു;  രാജ്യത്ത് ഭക്ഷ്യ കയറ്റുമതി നിരോധിച്ചു; അഹമ്മദി റിഫൈനറിയിൽ രണ്ട് പേർക്ക് പരിക്ക്

3,000 ദിനാറിന് മുകളിലുള്ള പണവും സ്വർണ്ണവും ഇനി ‘സാഹേൽ’ ആപ്പിലൂടെ വെളിപ്പെടുത്തണം; കസ്റ്റംസ് നിയമം കർശനമാക്കി

ദുബായിൽ നടക്കുന്ന മൂന്നാമത് ലോക ആയുഷ് സമ്മേളത്തിന്  ഇന്ന് സമാപനമാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies