കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ. മകൻ പ്രണവ് മോഹൻലാൽ, മകൾ വിസ്മയ, ഭാര്യ സുചിത്ര എന്നിവരോടൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ പങ്കുവച്ചത്. പ്രിയപ്പെട്ടതെല്ലാം ഒരു ഫ്രെയിമിൽ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.
ലാംബ്രട്ട സ്കൂട്ടറും മോഹൻലാലിന്റെ കുടുംബചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മകൾ വിസ്മയ ഇരിക്കുന്നത് 2255 നമ്പറിലുള്ള ലാംബ്രട്ട സ്കൂട്ടറിലാണ്. ചിത്രം പുറത്തുവന്നതിന് പിന്നാലെ ഏവരും ശ്രദ്ധിച്ചതും സ്കൂട്ടറിനെ തന്നെയാണ്.
കഴിഞ്ഞ ദിവസമായിരുന്നു നടൻ വിസ്മയ മോഹൻലാലിന്റെ സിനിമയായ തുടക്കത്തിന്റെ പൂജ നടന്നത്. ചടങ്ങിൽ മോഹൻലാലും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമായിരുന്നു.















