എറണാകുളം: കാപ്പ ചുമത്തി നാടുകടത്തിയിട്ടും കേരളത്തിൽ തന്നെ താമസിച്ചുപോന്ന യുവതി അറസ്റ്റിൽ. വിവിധ കേസുകളിൽ കാപ്പ ചുമത്തി നാടുകടത്തിയ തിരുവനന്തപുരം സ്വദേശിയായ രേഷ്മയാണ് അറസ്റ്റിലായത്. ഇവർ കൊച്ചിയിലാണ് താമസിച്ചുവന്നത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രേഷ്മയെ പിടികൂടിയത്. പാലാരിവട്ടം സ്റ്റേഷനിലെ മാമംഗലം ചേതന ജംങ്ഷന് സമീപത്തെ വീട്ടിൽ ഇവർ താമസിക്കുന്നതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. പിടികൂടിയ രേഷ്മയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.















