നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

Published by
ജനം വെബ്‌ഡെസ്ക്

എല്ലാവർക്കും കൗതുകമുള്ള വിഷയമാണ് സിനിമാ താരങ്ങളുടെ സമ്പത്തിനെ കുറിച്ചറിയാൻ. 200 കോടി രൂപയുടെ ആസ്ഥിയുള്ള ലേഡി സൂപ്പർ സ്റ്റാർ ആരെന്ന് ഒട്ടും ചിന്തിക്കാതെ തന്നെ നമ്മൾ ഉത്തരം പറയും. മറ്റാരുമല്ല തെന്നിന്ത്യൻ താരസുന്ദരി നയൻതാര. ​കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും ആരാധകർ ഏറെയാണ്. നയൻതാരയുടെ സമ്പത്തിനെ കുറിച്ച് സോഷ്യൽമീഡിയയിൽ പലപ്പോഴും ചർച്ചകൾ നടക്കാറുണ്ട്.

പോയസ് ഗാര്‍ഡനിലെ ആഢംബര ഭവനത്തിലാണ് നയൻതാരയും കുടുംബവും താമസിക്കുന്നത്. നയൻതാരയുടെ റിയൽഎസ്റ്റേറ്റ് ആസ്ഥി തന്നെ 100 കോടിക്ക് മുകളിലാണ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ വസ്തു നിക്ഷേപമുള്ളവരില്‍ ഒരാള്‍ നയൻതാരയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ നയൻതാരയുടെ പ്രൈവറ്റ് ജെറ്റിനെ കുറിച്ചായിരുന്നു. 50 കോടി വിലമതിക്കുന്ന പ്രൈവറ്റ് ജെറ്റിന്റെ ഉടമയാണ് നയൻതാരയെന്നായിരുന്നു സോഷ്യൽമീഡിയ പ്രചരണങ്ങൾ. നടിയെ കൂടാതെ ജൂനിയർ എൻടിആർ, ചിരഞ്ജീവി, അല്ലു അർജുൻ, രാം ചരൺ, നാ​ഗാർജുന എന്നിവർക്കും പ്രവൈറ്റ് ജെറ്റുണ്ടെന്ന് പപ്പരാസികൾ പറഞ്ഞു.

എന്നാൽ സൗത്ത് ഇന്ത്യയിലെ ഒരു സെലിബ്രിറ്റിക്കും പ്രൈവറ്റ് ജെറ്റ് ഇല്ലെന്ന് ഹലോ എയർവേസ് സിഇഒ വ്യക്തമാക്കി. നയൻതാരയുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇത് വ്യാജപ്രചരണമാണെന്നും ഡിജിസിഎയുടെ രേഖകള്‍ പ്രകാരം ഒരു സെലിബ്രിറ്റിക്കും സ്വന്തമായി ചാര്‍ട്ടഡ് ഫ്‌ളൈറ്റ് ഇല്ലെന്നും സിഇഒ ഷോബി ടി പോൾ പറഞ്ഞു.

Share
Leave a Comment