പാലക്കാട്: അട്ടപ്പാടിയിൽ നിർമാണം പൂർത്തിയാക്കാത്ത വീടിന്റെ ചുമരിടിഞ്ഞ് വീണ് രണ്ട് കുട്ടികൾ മരിച്ചു. കരുവാര ഉന്നതിയിലാണ് സംഭവം. സഹോദരങ്ങളായ ആദി(7) അജ്നേഷ് (4) എന്നിവരാണ് മരിച്ചത്.
വീടിന്റെ സൺഷെഡ്ഡിൽ നിന്ന് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എട്ട് വർഷമായി വീട് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നുവെന്നാണ് വിവരം. വൈകിട്ട് നാല് മണിയോടെയാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ ബന്ധുവായ കുട്ടി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
അപകടത്തിന് പിന്നാലെ കുട്ടികളെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണ് മരണത്തിന് കാരണമായത്. വാഹനസൗകര്യമില്ലാത്തതിനാൽ വനംവകുപ്പിന്റെ ഓഫീസിലേക്ക് എത്തിച്ച് അവിടെ നിന്നാണ് വാഹനത്തിൽ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. മൊബൈൽ സിഗ്നൽ സംവിധാനം ലഭ്യമല്ലാത്ത സ്ഥലമായതിനാൽ അപകടവിവരം അറിയാനും വൈകിയിരുന്നു.















