കോഴിക്കോട്: എക്സൈസ് സംഘത്തിനെ കണ്ട് മാരകലഹരിമരുന്നായ മെത്താഫിറ്റമിൻ വിഴുങ്ങിയ യുവാവിനെഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശേരിയിലെ കണലാടാണ് സംഭവം. തലയാട് സ്വദേശി റഫ്സിനാണ് മെത്താഫിറ്റമിൻ മുഴുവനായും വിഴുങ്ങിയത്. ഇയാളെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രഹസ്യവിവരത്തെ തുടർന്നാണ് താമരശേരി എക്സൈസ് സംഘം പരിശോധന നടത്തിയത്. എക്സൈസിനെ കണ്ടതോടെ മെത്താഫിറ്റമിൻ അടിങ്ങിയ കവർ വിഴുങ്ങുകയായിരുന്നു. പിന്നീട് യുവാവ് തന്നെ താൻ ലഹരിമരുന്ന് വിഴുങ്ങിയ വിവരം ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതോടെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പരിശോധനയിൽ 0.544 ഗ്രാം മെത്താഫിറ്റമിനും യുവാവിൽ നിന്നും എക്സൈസ് സംഘം കണ്ടെത്തിയിട്ടുണ്ട്.















