ആലപ്പുഴ: മലയാളികളായ ദേശീയ കയാക്കിംഗ് താരങ്ങൾ ഭോപ്പാലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ സ്വദേശികളായ അനന്തു, വിഷ്ണു എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ഭോപ്പാലിലുള്ള ഇവരുടെ സുഹൃത്തുക്കളാണ് വിവരം വീട്ടിലറിയിച്ചത്. മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.















