​ഗുരുവായൂരപ്പനെ കണ്ട് ദർശനപുണ്യം തേടി മുകേഷ് അംബാനി; ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി 15 കോടി കൈമാറി

Published by
ജനം വെബ്‌ഡെസ്ക്

തൃശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്കായി അദ്ദേ​ഹം സംഭാവന സമർപ്പിച്ചു. 15 കോടിയുടെ ചെക്കാണ് ആശുപത്രി നിർമാണത്തിനായി കൈമാറിയത്. രാവിലെ എഴരയോടെയാണ് ​ഗുരുവായൂരിൽ എത്തിയത്.

നാലമ്പലത്തിലെത്തി ​ഗുരുവായൂരപ്പനെ കണ്ട് തൊഴുത് പ്രാർത്ഥിക്കുകയും സോപാനപടിയിൽ കാണിക്കയർപ്പിക്കുയും ചെയ്തു. തുടർന്ന് മേൽശാന്തിയിൽ നിന്ന് പ്രസാദം സ്വീകരിച്ചു. ദേവസ്വത്തിന്റെ ഉപഹാരമായി ചുവർചിത്രവും അദ്ദേഹത്തിന് സമ്മാനിച്ചു. സ്പെഷ്യൽ ദർശന നിയന്ത്രണം ഉള്ളതിനാൽ 25 പേർക്കായി ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയാണ് മുകേഷ് അംബാനി ക്ഷേത്രത്തിൽ കയറിയത്.

തുടങ്ങാനിരിക്കുന്ന ആശുപത്രിയുടെ രൂപരേഖയും ആനകളുടെ പരിചരണത്തിനായി ദേവസ്വം തുടങ്ങാൻ ലക്ഷ്യമിടുന്ന മൃ​ഗാശുപത്രിയുടെ പദ്ധതിരേഖയും ദേവസ്വം ഉദ്യോ​ഗസ്ഥർ മുകേഷ് അം​ബാനിക്ക് സമർപ്പിച്ചു. ദർശനം പൂർത്തിയാക്കിയ ശേഷം എട്ട് മണിയോടെ അദ്ദേഹം മടങ്ങി.

Share
Leave a Comment