കോട്ടയം: സിപിഎം സർക്കാർ അംഗീകരിച്ച ദേശഭക്തിഗാനങ്ങളുടെ ലിസ്റ്റ് എത്രയും പെട്ടെന്ന് പുറത്തുവിടണമെന്ന് ബിജെപി നേതാവ് എൻ ഹരി. പ്രതിപക്ഷ നേതാവിനും ദേശഭക്തിയുടെ കാര്യം വരുമ്പോൾ ഒരേ സ്വരമാണെന്നും എൻ ഹരി പറഞ്ഞു.
ദേശഭക്തിഗാനം നിശ്ചയിക്കുന്നത് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റിൽ നിന്നല്ല. പതിറ്റാണ്ടുകളായി ആബാലവൃദ്ധം ജനങ്ങളുടെ ഹൃദയത്തിൽ പതിഞ്ഞ ഗാനമാണ്. അത് കുട്ടികൾ പാടിയതിനെ വിവാദമാക്കി കുട്ടികളുടെ മനോവീര്യം തകർക്കാർ അനുവദിക്കില്ല.
ഏത് വേദിയിലും ഗണഗീതം ആലപിക്കാനുള്ള ചങ്കൂറ്റം ലക്ഷക്കണക്കിനുള്ള പ്രവർത്തകർക്കുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയുടെ മാതൃകാപരമായ സമീപനം കേരളം നിയമസഭയിൽ കണ്ടതാണ്. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയിൽ ഡെസ്കിന് മുകളിലൂടെ നടന്നത് തലമുറകൾ സ്മരിക്കും. ആ ശിവൻകുട്ടി ഭരണഘടനയെ കുറിച്ച് പറയുമ്പോൾ അറിയാതെ പൊട്ടിച്ചിരിച്ചുപോകുമെന്നും എൻ ഹരി പറഞ്ഞു.















