ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നുള്ള നിസ്കാര വീഡിയോ സോഷ്യൽ മീഡിയയിൽ. ടെർമിനൽ 2-ൽ ഒരു കൂട്ടം പുരുഷൻമാർ നിസ്കരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതെല്ലാം കണ്ടുകൊണ്ട് മിണ്ടാതെ നിൽക്കുന്ന വിമാനത്താവള ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ദൃശ്യങ്ങളിൽ കാണാം.
പൊതുസ്ഥലങ്ങളില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ ബിജെപി നേതൃത്വം ചോദ്യം ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഐടി മന്ത്രി പ്രിയങ്ക് ഖാർഗെയും വിശദീകരണം നൽകണമെന്ന് കർണാടക ബിജെപി ആവശ്യപ്പെട്ടു. ഉയർന്ന സുരക്ഷാ മേഖലയിൽ ഇത്തരം പ്രവൃത്തികൾ അനുവദിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി.
ആർഎസ്എസ് പഥസഞ്ചലനത്തെ എതിർക്കുന്നവർ വിമാനത്താവളത്തിലെ നിസ്കാരത്തിനെതിരെ ഒരക്ഷരം ഉരിയാടത്തത് എന്തുകൊണ്ടാണെന്ന് ബിജെപി വക്താവ് വിജയ് പ്രസാദ് ചോദിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രി പ്രിയങ്ക് ഖാർഗെയും ഇത് അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു. സംഭവം വലിയ വിവാദമായെങ്കിലും ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (BIAL) ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
ഈ പോസ്റ്റ് Instagram-ൽ കാണുക















