കൊച്ചി: കേരള സര്‍വകലാശാലയിൽ സംസ്കൃതം അറിയാത്തഅറിയാത്ത SFI ക്കാരന് പി എച്ച് ഡി നൽകാനുളള ശ്രമം തടഞ്ഞ ടീച്ചർക്കെതിരെ ജാതി അധിക്ഷേപ പരാതി നൽകിയ സംഭവത്തിൽ ഡോ. സി എന്‍ വിജയകുമാരിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വിജയകുമാരി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഇടപെടൽ. സംഭവത്തിൽ പൊലീസിനോട് കോടതി വിശദീകരണം തേടി.
കാര്യവട്ടം ക്യാമ്പസിലെ എസ്എഫ്ഐ പ്രവർത്തകൻ വിപിൻ വിജയനാണ് ഡോ. സി എന്‍ വിജയകുമാരിക്കെതിരെ പരാതി നൽകിയത്. പിഎച്ച്ഡി ബിരുദം നൽകുന്നതിന് മുന്നോടിയായി ഈ മാസം 15-ന് നടന്ന ഓപ്പൺ ഡിഫൻസിൽ ഇയാൾക്ക് പിഎച്ച്ഡി നൽകാൻ പ്രബന്ധം മൂല്യനിർണയം നടത്തിയവർ ശുപാർശ ചെയ്തു. എന്നാൽ ഒരു ചോദ്യത്തിനും വിപിൻ വിജയൻ ഉത്തരം നൽകിയില്ല. മാത്രവുമല്ല, മലയാളത്തിലോ ഇംഗ്ലീഷിലോ പോലും മറുപടി പറഞ്ഞില്ല. ഇത്തരത്തിൽ സംസ്കൃതം പോലും അറിയാത്ത ആൾക്ക് എങ്ങനെയാണ് പിഎച്ച്ഡി നൽകുന്നതെന്നു ഡോ. സി എന്‍ വിജയകുമാരി ചോദിച്ചു.
വിദ്യാർത്ഥിക്ക് വിഷയത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് ഓൺലൈനിൽ പങ്കെടുത്തവർ രേഖാമൂലം അറിയിച്ചിരുന്നു. റിസർച്ച് മെത്തഡോളജി, കണ്ടെത്തലുകൾ എന്നിവയിലും പിഴവുണ്ടെന്ന് ഡീൻ പറഞ്ഞു. തെറ്റില്ലാതെ ഒരു ആഖ്യാനം ഇംഗ്ലീഷ് ഭാഷയിൽ സമർപ്പിച്ചതിൽ ദുരൂഹതയുണ്ടെന്നും ഓപ്പൺ ഡിഫൻസിൽ പങ്കെടുത്ത വകുപ്പുമേധാവിയായ ഡീൻ വിസിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഈ വിവാദം ഏതാണ്ട് എല്ലാ മാധ്യമങ്ങളിലും വന്നിരുന്നു.
എന്നാൽ പിന്നീട് പ്രശ്നം രാഷ്‌ട്രീയവൽക്കരിക്കപ്പെട്ടു. തോമസ് ഐസക്ക്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, അശോകൻ ചരുവിൽ തുടങ്ങിയവരും മാർക്സിസ്റ്റ് സൈബർ ഗുണ്ടകളും സി എൻ വിജയകുമാറിക്കെതിരെ രംഗത്തു വന്നു.
ഈ സംഭവ വികാസങ്ങൾക്ക് ശേഷം ഡോ. സി എന്‍ വിജയകുമാരി തന്നെ ജാതീയമായി അധിക്ഷേപിച്ചു എന്ന് പറഞ്ഞു കൊണ്ട് കേരള സര്‍വകലാശാല കാര്യവട്ടം ക്യാമ്പസിലെ പിഎച്ച്ഡി ഗവേഷക വിദ്യാര്‍ഥിവിപിൻ വിജയൻ പരാതി നൽകുകയായിരുന്നു. ഈ പരാതിയിലാണ് പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരം പൊലീസ് കേസെടുത്തത് . വകുപ്പ് മേധാവിയായ വിജയകുമാരി ജാതീയ അധിക്ഷേപം നടത്തിയെന്നും പിഎച്ച്ഡി അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സര്‍ക്ക് കത്ത് നല്‍കിയെന്നും വിപിന്‍ ആരോപിച്ചിരുന്നു.
വിപിൻ വിജയന് പി എച്ച് ഡി അനുവദിക്കരുതെന്ന് ചൂണ്ടിക്കാണിച്ച് ഡീനായ ഡോ. സി എൻ വിജയകുമാരി വൈസ് ചാൻസർക്ക് കത്ത് നൽകാൻ കാരണം പ്രബന്ധ ഗൈഡ് ആയ അധ്യാപികയോടുള്ള ഉദ്യോഗസ്ഥ തല പ്രശ്നങ്ങളും തന്റെ സമുദായത്തിനോടുള്ള സ്പർദ്ദയും മൂലമാണെന്നും വിപിൻ നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു.














