ന്യൂഡൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്ഫോടനവും കഴിഞ്ഞ ദിവസം ജമ്മുവിൽ അറസ്റ്റിലായ ജിഹാദി ഡോക്ടർമാർക്ക് പങ്കുണ്ടെന്ന് സൂചന. ഇവരെ കേന്ദ്രീകരിച്ചാണ് ഡൽഹി പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം, സ്ഫോടനത്തിൽ ജെയ്ഷെ മുഹമ്മദ് ഭീകരർക്ക് ബന്ധം സംശയിക്കുന്നുണ്ട്.
ആദിൽ അഹമ്മദ് റാദർ, മുസാമിൽ ഷക്കീർ, അഹമ്മദ് മുഹ്സിദീൻ, സുബിൽ ഹാൽക്കർ എന്നീ നാല് ഭീകരരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. രാസായുധം ഉപയോഗിച്ച് രാജ്യത്ത് എങ്ങനെ ഭീകരാക്രമണം നടത്താൻ കഴിയും എന്നതിനെ കുറിച്ച് ഗവേഷണം നടത്തുന്ന ഇസ്ലാമിക ഭീകരവാദികളാണ് ഇവർ. 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കളാണ് ഇവരിൽ നിന്നും പിടികൂടിയത്. വിവിധ തലത്തിൽ സ്ഫോടനം നടത്താൻ കഴിയുന്നതിനുള്ള വസ്തുക്കൾ ഭീകരവിരുദ്ധ സേന പിടിച്ചെടുത്തിരുന്നു.
ജൈവായുധം ഉപയോഗിച്ച് ഇവർ ഭീകരാക്രമണത്തിന് പദ്ധതിയുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ജൈവായുധം ഏതെങ്കിലും തരത്തിൽ ശരീരത്തിൽ പ്രവേശിച്ചാൽ അവർ ഇഞ്ചിഞ്ചായി മരിക്കും. ശരീരത്തിന്റെ പ്രോട്ടീൻ നഷ്ടപ്പെട്ട് ആന്തരീകവയവങ്ങൾ പതുക്കെ പ്രവർത്തനം നിർത്തുമെന്നും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു. ആവണക്കെണ്ണ വേർതിരിച്ചെടുത്തതിനുശേഷം ലഭിക്കുന്ന മാലിന്യത്തിൽ നിന്നാണ് വിഷവസ്തുവായ റിസിൻ ശേഖരിക്കുന്നത്.














