പാലക്കാട്: പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. പാലക്കാട് വിളയന്നൂർ സ്വദേശി അഭിനവാണ് മരിച്ചത്. കണ്ണാടി ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം വ്യക്തമല്ല.
രണ്ട് ദിവസമായി അഭിനവ് സ്കൂളിൽ പോയിരുന്നില്ല. കഴിഞ്ഞ മാസം സ്കൂളിലെ മറ്റൊരു വിദ്യാർത്ഥിയും ജീവനൊടുക്കിയിരുന്നു. വിദ്യാർത്ഥിയുടെ മരണത്തിൽ ആരോപണം ഉയർന്നതോടെ അദ്ധ്യാപകർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.















