പാകിസ്ഥാനെതിരെ ഇന്ത്യൻ സൈന്യം നടത്തിയ സുപ്രധാന ദൗത്യം ഓപ്പറേഷൻ സിന്ദൂറിനെ ആസ്പദമാക്കി മേജർ രവി ഒരുക്കുന്ന ചിത്രം പഹൽഗാം- ഓപ്പ് സിന്ദൂറിന്റെ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി. പഹൽഗാം ഭീകരാക്രമണത്തെ കുറിച്ച് പറയുന്ന ചിത്രം ശ്രീനഗറിലെ പ്രകൃതി മനോഹാരിതയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ പ്രധാന രംഗങ്ങൾ ഉൾപ്പെടുത്തിയാണ് ആദ്യഘട്ട ചിത്രീകരണം നടന്നത്. അടുത്ത ഘട്ടത്തിനുള്ള ചിത്രീകരണം പുരോഗമിക്കുന്നതായി നിർമാതാക്കൾ അറിയിച്ചു.
അടുത്തിടെയാണ് ചിത്രത്തിന്റെ പൂജാചടങ്ങുകൾ നടന്നത്. മൂകാംമ്പിക ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ. പ്രസിഡൻഷ്യൽ മൂവീസ് ഇന്‍റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ, നിർമാതാവ് അനൂപ് മോഹനാണ് സിനിമ നിർമിക്കുന്നത്. സിനിമയുടെ കൂടുതൽ വിശേഷങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്നാണ് വിവരം.















