താൻ വീണ്ടും വിവാഹമോചിതയായെന്ന് നടി മീര വാസുദേവ്. ഇന്‍സ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് വിവാഹബന്ധം വേർപിരിഞ്ഞ കാര്യം നടി അറിയിച്ചത്. ജീവിതത്തിലെ മനോഹരമായ ഘട്ടമെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ക്യാമറമാനായ വിപിന്‍ പുതിയങ്കവുമായിരുന്നു നടിയുടെ ഭർത്താവ്. 2023 ഏപ്രില്‍ 21-നായിരുന്നു വിവാഹിതരായത്. 43 കാരിയായ നടിയുടെ മൂന്നാം വിവാഹമായിരുന്നു. കുടുംബവിളക്ക് എന്ന സീരിയലിന്റെ സെറ്റില്‍വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിളാണെന്നും ഇത് തന്റെ ഒഫീഷ്യല്‍ പ്രഖ്യാപനമാണെന്നും മീര പറയുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപൂർണവുമായ ഘട്ടത്തിലാണ് താനെന്നും മീര കുറിച്ചു.
2005ലാണ് മീരയുടെ ആദ്യ വിവാഹം. വിശാഖ് അഗർവാളായിരുന്നു ഭർത്താവ്. 2008ൽ ബന്ധം വേർപിരിഞ്ഞു. 2012ൽ നടൻ ജോൺ കൊക്കനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ അരിഹ എന്നൊരു മകളുണ്ട്. 2016ൽ ഇവർ വേർപിരിഞ്ഞു.















