വാഷിംഗ്ടൺ: സൗദി അറേബ്യയ്‌ക്ക് എഫ് 35 യുദ്ധവിമാനങ്ങൾ നൽകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഏഴ് വർഷത്തിന് ശേഷം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അമേരിക്ക സന്ദർശിക്കാനിരിക്കെയണ് ട്രംപിന്റെ പ്രഖ്യാപനം.
പ്രാദേശിക സുരക്ഷാ സഹകരണത്തിന്റെ ഭാഗമായി വേണം യുദ്ധവിമാനങ്ങളുടെ കൈമാറ്റമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ട്. സൗദി അറേബ്യയ്‌ക്ക് എഫ് 35 വിമാനങ്ങൾ കൈമാറുന്നത് ഇസ്രയേലുമായുള്ള സൗദിയുടെ നയതന്ത്ര ബന്ധത്തിന് വിധേയമായിരിക്കണമെന്നും വ്യക്തമാക്കി.
അമേരിക്കൻ എഐ ഇൻഫ്രാസ്ട്രക്ചറിൽ സൗദി അറേബ്യ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ആണവോർജ മേഖലയിലെ പുതിയ സഹകരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇരു രാജ്യങ്ങളും പുറത്തുവിടുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.













