ചെന്നൈ: രാമേശ്വരത്ത് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തി. ചേരൻകോട്ട സ്വദേശി ശാലിനിയാണ് മരിച്ചത്. സ്കൂളിലേക്ക് പോകവേ വഴിയിൽ തടഞ്ഞു നിർത്തി പ്രതി കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ 21 വയസുകാരമായ പ്രതി മുനിരാജൻ അറസ്റ്റിലായിട്ടുണ്ട്.
സെരങ്കോട്ടയിലെ സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനിയാണ് ശാലിനി. പ്രണയാഭ്യർത്ഥനയുനായി പ്രതി നിരന്തരം പെൺകുട്ടിയെ ശല്യം ചെയ്തിരുന്നു. തുടർന്ന് ശാലിനിയുടെ അച്ഛൻ യുവാവിന്റെ വീട്ടിലെത്തി കാര്യം അറിയിച്ചിരുന്നു. ഇതിന്റെ ദേഷ്യത്തിൽ അടുത്ത ദിവസം പെൺകുട്ടിയെ തടഞ്ഞുനിർത്തി കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ശാലിനി മരിച്ചു.
ഓടിരക്ഷപ്പെട്ട മുനിയരാജനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















