ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ 71-ാം ദേശീയ സമ്മേളനം ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ എസ് സോമനാഥ് ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് ചടങ്ങ് നടന്നത്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 1500-ന് മുകളിൽ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.

എബിവിപി ദേശീയ അദ്ധ്യക്ഷൻ പ്രൊഫ രഘു രാജ് കിഷോർ തിവാരി,
എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി, സമ്മേളന പരിപാടിയുടെ സ്വാഗത സമിതി അദ്ധ്യക്ഷൻ കമൽ ഗൻശാല, ജനറൽ സെക്രട്ടറി രമേശ് ഘരിയ, എബിവിപി ദേശീയ സെക്രട്ടറി ക്ഷമ ശർമ്മ , ഉത്തരാഖണ്ഡ് സംസ്ഥാന അദ്ധ്യക്ഷൻ പ്രൊഫ. ജെ.പി ഭട്ട്, സംസ്ഥാന സെക്രട്ടറി ഋഷഭ് റാവത്ത് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഭാരതത്തിന്റെ ദേശീയ താൽപര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് എന്നും മാര്ഗനിര്ദ്ദേശശക്തിയായ പ്രസ്ഥാനമാണ് എബിവിപി. യഥാര്‍ത്ഥ നേതൃത്വം സേവനത്തില്‍ വേരൂന്നിയതാണെന്ന് എബിവിപി തെളിയിച്ചിട്ടുണ്ട്. ഓരോ കൈയിലും വൈദഗ്ധ്യവും ഓരോ മനസിലും ആത്മവിശ്വാസവും ഓരോ ഹൃദയത്തിലും ഭാരതവും ഉണ്ടാകുമ്പോള്‍ അത് ഒരു വികസിത ഭാരതത്തിന്റെ യഥാര്‍ത്ഥ ചിത്രമാകുമെന്നും എസ്. സോമനാഥ് കൂട്ടിച്ചേര്‍ത്തു.

76, 98,448 അംഗ സംഖ്യയുമായി എബിവിപി ലോകത്തിലെ ഏറ്റവും വലിയ വിദ്യാർത്ഥി പ്രസ്ഥാനമായി തുടരുന്നത് വലിയ അഭിമാനമാണെന്നും പ്രസ്ഥാനത്തിന്റെ ദേശീയതയിൽ ഊന്നിയുള്ള പ്രവർത്തനമാണെന്നും എബിവിപി ദേശീയ അദ്ധ്യക്ഷൻ പ്രൊഫ രഘു രാജ് കിഷോർ തിവാരി പറഞ്ഞു.

കഴിഞ്ഞ 77 വർഷമായി രാഷ്‌ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പിച്ചു നിർത്തുന്നതിൽ എബിവിപി നിർണായക പങ്ക് വഹിച്ചു. ഈ ദേശീയ സമ്മേളനത്തിൽ പ്രതിനിധികൾക്ക് പുതിയ പല വിഷയങ്ങളിലും ജ്ഞാനം ലഭിക്കും. ഇതുവഴി ഊർജ്ജസ്വലരായ പ്രവർത്തിക്കാൻ അവർക്ക് പ്രചോദനം ലഭ്യമാക്കുമെന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു.















