കണ്ണൂർ: മലയാളി വിദ്യാർത്ഥിനിയെ രാജസ്ഥാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിനിയായ പൂജയാണ് മരിച്ചത്. ആത്മഹത്യയ്‌ക്ക് പിന്നിലെ കാരണം വ്യക്തമല്ല.
രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവൺമെന്റ് വെറ്ററിനറി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് പൂജ. നവംബർ 28-ന് രാത്രി കോളേജ് ഹോസ്റ്റലിൽ വച്ച് പെൺകുട്ടി ആത്മഹത്യ ചെയ്തെന്നാണ് വിവരം. നാട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ പയ്യാമ്പലത്ത് സംസ്കരിച്ചു.















