എറണാകുളം: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ കോടതി വെറുതെവിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ദിലീപ് കുറ്റക്കാരനാണെന്ന് കണ്ടെത്താനായില്ലെന്നും ഗൂഢാലോചന തെളിഞ്ഞില്ലെന്നും ജഡ്ജി ഹണി എം വർഗീസ് വ്യക്തമാക്കി.
കേസിലെ ആദ്യ ആറ് പ്രതികളും കുറ്റക്കാരെന്ന് തെളിഞ്ഞിട്ടുണ്ട്. പ്രതികളുടെ ശിക്ഷ എന്താണെന്ന് കോടതി പിന്നീട് അറിയിക്കും. വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കേസിൽ വിധി വന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനി ഉൾപ്പെടെ ആറ് പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിലെ മുഖ്യ ആസൂത്രകനായ ദിലീപിനെതിരെയും ബലാത്സംഗക്കുറ്റം ചുമത്തിയിരുന്നു.















