ന്യൂഡൽഹി: മുൻ തമിഴ്‌നാട് മുഖ്യ മന്ത്രി മുത്തുവേൽ കരുണാനിധിക്ക് ഭാരതരത്‌ന പുരസ്‌കാരം നൽകണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. ഡിഎംകെ എംപി തമിഴച്ചി തങ്കപാണ്ഡ്യൻ ആണ് ലോക്‌സഭയിൽ ഈ ആവശ്യം ഉന്നയിച്ചത്.
ഭരണത്തിൽ മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായിരുന്നു കരുണാനിധിയെന്ന് ലോക്സഭയിൽ കരുണാനിധിയെ പ്രശംസിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിൽ തമിഴച്ചി തങ്കപാണ്ഡ്യൻ അവകാശപ്പെട്ടു. തമിഴ്നാടിന്റെ വികസനത്തിനായി അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ പ്രവർത്തിക്കുകയും മത്സരിച്ച എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിജയിക്കുകയും ചെയ്തു എന്നും അവർ പറഞ്ഞു.
തമിഴ്‌നാട്ടിലെ രാഷ്‌ട്രീയക്കാരായ രാജാജി, കാമരാജ്, എംജിആർ, തുടങ്ങിയവർ ഇതിനകം ഭാരതരത്‌ന ലഭിച്ച നേതാക്കളാണ്.















