കോട്ടയം: മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലാ മുരിക്കുംപുഴ ക്ഷേത്രത്തിന് മുന്നിൽ ഇന്നലെ രാത്രിയാണ് സംഭവം. ആലപ്പുഴ സ്വദേശി ബിബിനാണ് മരിച്ചത്. വീട് നിർമാണത്തിനെത്തിയ യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് ആക്രമണം. സംഭവത്തിൽ സുഹൃത്ത് ബിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നിർമാണം പൂർത്തിയായ വീട്ടിലെ വെൽഡിംഗ് ജോലിക്ക് എത്തിയതായിരുന്നു ഇരുവരും. ജോലി കഴിഞ്ഞ വീടിന് പുറത്തിറങ്ങിയ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രകോപിതനായ ബിനീഷ് ബിബിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.
ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിയ ബിബിൻ മരിച്ചിരുന്നു. എന്നാൽ മരണവിവരം അറിയാതെ പരിക്കുകളോടെ ആശുപത്രിയിലെത്തിയ ബിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.















