ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പശ്ചിമബംഗാൾ സന്ദർശിക്കും. ഡിസംബർ 20-നാണ് പ്രധാനമന്ത്രി ബംഗാൾ സന്ദർശിക്കുക. നദിയ ജില്ലയിൽ പൊതുറാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. ഡിസംബർ 29, 30 തീയതികളിലാകും അമിത് ഷായുടെ സന്ദർശനം. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ബിജെപി കോർ ഗ്രൂപ്പ് അംഗങ്ങളുമായി ചർച്ച നടത്തും. SIR നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സന്ദർശനം.
ബിജെപിയുടെ കോർ ഗ്രൂപ്പ് നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വരാനിരിക്കുന്ന പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും. പാർട്ടിയുടെ തയാറെടുപ്പുകളും തുടർ നടപടികളും അവലോകനം ചെയ്യും.
സന്ദർശന വേളയിൽനാദിയ ജില്ലയിലെ താഹെർപൂരിൽ നടക്കുന്ന ഒരു റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ബൂത്തുതല നടപടികൾ വിലയിരുത്താനും പാർട്ടി പ്രവർത്തകർ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്താനുമാണ് അമിത് ഷാ എത്തുന്നത്.
2026 മാർച്ച്- ഏപ്രിൽ മാസങ്ങളിലായിരിക്കും പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ് നടക്കുക.















